"അപ്പോസ്‌തലന്മാരുടെപ്രവൃത്തികൾ"ട്രെയിലർ പുറത്തിറങ്ങി .


 

"അപ്പോസ്‌തലന്മാരുടെപ്രവൃത്തികൾ"ട്രെയിലർ പുറത്തിറങ്ങി .


രാഹുൽ മാധവ്, അപ്പാനി ശരത്,നിയ, ഡയാന ഹമീദ്  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽകൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്നഅപ്പോസ്‌തലന്മാരുടെപ്രവൃത്തികൾ" എന്ന ചിത്രത്തിലെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.


https://youtu.be/OoqDaVn_zlI


സുധീർ കരമന,ബിജുക്കുട്ടൻ,കിടിലം ഫിറോസ്,നോബി മാർക്കോസ്, ജോമോൻ ജോഷി, നെൽസൺ, റിയാസ്, കുട്ടി അഖിൽ, മനു വർമ, സാബു,നന്ദന, ഗോപിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.എൽ ത്രി എന്റർടൈയ്മെന്റിന്റെ സഹകരണത്തോടെ സൈന ലിജു രാജ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജീം നിർവഹിക്കുന്നു.അനിൽ പനച്ചൂരാൻ, സന്തോഷ്‌ പേരാളി, കെ സി അഭിലാഷ്, രാഹുൽ കൃഷ്ണ എന്നിവരുടെ വരികൾക്ക് ജോസ് ബാപ്പയ്യാ സംഗീതം പകരുന്നു.ഗായകർ-ജാസി ഗിഫ്റ്റ്, സുനിത സാരഥി, അരവിന്ദ് വേണുഗോപാൽ, ഇഷാൻ ദേവ്, ജോസ് സാഗർ, അൻവർ സാദിഖ്. ലിജു രാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഒമ്പതു ആക്ഷൻ രംഗങ്ങളും നാല് ഗാനങ്ങളുമുണ്ട്. പ്രൊജക്റ്റ്‌ ഡിസൈനർ- എൻ എസ് രതീഷ്, പ്രൊഡക്ഷൻകൺട്രോളർ- അജയഘോഷ് പരവൂർ,കല-അജി പയ്ച്ചിറ, മേക്കപ്പ്-പ്രദീപ് വിതുര,വസ്ത്രാലങ്കാരം- സുരേഷ് ഫിറ്റ്‌വെൽ, സ്റ്റിൽസ്-ശാലു പേയാട്,ഡിസൈൻ- ഇഷാൻ പ്രൊമോഷൻസ്,എഡിറ്റർ-ബാബുരാജ്, ബിജിഎം-ജോസ് ബാപ്പയ്യാ ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷാൻ തൻഹ,അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു, ജെറോഷ്, കൊറിയോഗ്രാഫർ-മനോജ്‌ ഫിടാക്,ദിലീപ് ഖാൻ.


1995ൽ തുടങ്ങി 2022ൽ അവസാനിക്കുന്ന "അപ്പോസ്‌തലന്മാരുടെപ്രവൃത്തികൾ".ഒരു മനുഷ്യന്റെ ഉള്ളിലെ നെഗറ്റീവ് സൈഡ് തുറന്നു കാണിക്കുന്ന ക്രൈം ത്രില്ലർ  ചിത്രമാണ്. 


പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.