ധനുഷും നാഗാർജുനയും ഒന്നിക്കുന്ന പുതിയ ചിത്രം ! സംവിധായകൻ ശേഖർ കമ്മുല.
ധനുഷും നാഗാർജുനയും ഒന്നിക്കുന്ന പുതിയ ചിത്രം ! സംവിധായകൻ ശേഖർ കമ്മുല.
ധനുഷ്, നാഗാർജുന അക്കിനേനി, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂജ ചടങ്ങുകളൊടെ ആരംഭിച്ചു. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗും പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൊണാലി നാരംഗ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് #DNS (ധനുഷ്, നാഗാർജുന, ശേഖർ കമ്മുല) എന്നാണ് താൽക്കാലികമായ് പേരിട്ടിരിക്കുന്നത്.
സുനിൽ നാരംഗ്, പുസ്‌കൂർ രാം മോഹൻ റാവു, ഭരത് നാരംഗ്, ജാൻവി നാരംഗ് തുടങ്ങിയവരുടെ നിറ സാന്നിധ്യത്തിൽ ഗംഭീരമായി ലോഞ്ച് ചെയ്ത ചിത്രം ധനുഷിനൊപ്പമുള്ള നിർണായക രംഗങ്ങൾ ചിത്രീകരിച്ചുകൊണ്ടാണ് ആരംഭിച്ചത്. രശ്മിക മന്ദന്നയാണ് ചിത്രത്തിലെ നായിക.
'ക്യാപ്റ്റൻ മില്ലർ', 'നാ സാമി റേഞ്ച്' എന്നീ ചിത്രങ്ങളിലൂടെ ധനുഷും നാഗാർജുനയും മെഗാ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ചതോടെ ഈ ഇതിഹാസ മൾട്ടിസ്റ്റാർ പ്രോജക്റ്റ് വൻ ആവേശത്തോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്. ഇവരെ ഒരുമിച്ച് സ്ക്രീനിൽ കാണാനായ് ഇരുവരുടെയും ആരാധകർ കാത്തിരിക്കുകയാണ്.
'ഫിദ', 'ലവ് സ്റ്റോറി' എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം ശേഖർ കമ്മുലയുടെ സംവിധാനത്തിൽ എത്തുന്ന ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും പേരുകൾ വരും ദിവസങ്ങളിലായി അറിയിക്കും.
ഛായാഗ്രഹണം: നികേത് ബൊമ്മി, പ്രൊഡക്ഷൻ ഡിസൈൻ: രാമകൃഷ്ണ സബ്ബാനി, മോണിക്ക നിഗോത്രേ, മാർക്കറ്റിംഗ്: വാൾസ് ആൻഡ് ട്രൻഡ്സ്, പിആർഒ: ശബരി.
No comments: