പ്രശസ്ത സംഗീത സംവിധായകൻ കെ.ജെ ജോയ്ക്ക് ആദരാഞ്ജലികൾ .


പ്രശസ്ത സംഗീത സംവിധായകൻ കെ.ജെ ജോയ്ക്ക് ആദരാഞ്ജലികൾ .


*************************


എഴുപതുകളിൽ കീബോർഡ്ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സിനിമയിൽ എത്തിച്ച്‌  മലയാള ചലച്ചിത്ര ഗാനലോകത്തെ ആദ്യത്തെ ‘ടെക്നോ മ്യുസിഷ്യൻ’ എന്നറിയപ്പെട്ട സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു.പക്ഷാഘാതത്തെതുടർന്ന്കുറച്ചുകാലമായി കിടപ്പിലായിരുന്നു. സംസ്കാരം ബുധനാഴ്ച ചെന്നെയിൽ .


തൃശൂർ ജില്ലയിലെ നെല്ലിക്കുന്നിൽ 1946 ജൂൺ 14 ന് ജനിച്ചകെ.ജെ.ജോയ്, ഇരുനൂറിലേറെചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. മലയാളികളെ ഹരം കൊള്ളിച്ച, ഒപ്പം ചുവടു വെപ്പിച്ച നിരവധി ഗാനങ്ങളുടെശിൽപിയായിരുന്നു ജോയ്. ടെക്‌നോ മ്യുസിഷ്യൻ എന്ന വിശേഷണത്തിന് ഇന്ന് ഏറെആകർഷണമുണ്ടെങ്കിലുംശുദ്ധസംഗീതവാദികളുടെ പാരമ്പര്യവാദത്തിന്റെ നിശിത വിമർശനത്തിന് ഇരയായിട്ടുണ്ട്ആദ്യകാലത്ത് പലവട്ടം കെ ജെ ജോയ് .


1975 ൽ 'ലൗ ലെറ്റർ' എന്ന ചിത്രത്തിലൂടെയാണ് ജോയ്മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലയാള സിനിമാ ഗാനരംഗത്തെ അടിമുടി മാറ്റത്തിന് വഴിവെച്ചത് ജോയിയുടെപരീക്ഷണങ്ങളായിരുന്നു. ജയൻ നായകനായ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിലും അദ്ദേഹംശ്രദ്ധനേടിയിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങൽ ഒരുക്കിയ വ്യക്തിത്വമായിരുന്നു ജോയിയുടേത്. ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്‌നേഹയമുന, മുക്കുവനെ സ്‌നേഹിച്ച ഭൂതം, ലിസ മദാലസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സർപ്പം, ശക്തി, ഹൃദയം പാടുന്നു, ചന്ദ്രഹാസം, മനുഷ്യമൃഗം, കരിമ്പൂച്ച എന്നിങ്ങനെ ഇരുനൂറിലേറെസിനിമകൾക്കുജോയ്സംഗീതമൊരുക്കി.


കെ.ജെ.ജോയ്യുടെ 77ാം ജന്മദിനത്തിൽ, അദ്ദേഹം സംഗീത സംവിധാനം ചെയ്ത പാട്ടുകൾ പാടി 'പാട്ടുപീടിക' എന്ന സംഗീത കൂട്ടായ്മആദരമർപ്പിച്ചിരുന്നു. ഈ പരിപാടിയിൽ ജോയ് പങ്കെടുത്തിരുന്നു. വിവിധ സംഗീത സംവിധായകർക്കായി 500ലധികം ചിത്രങ്ങളിൽ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. ഏറെ ഹിറ്റായ 'എൻ സ്വരം പൂവിടും ഗാനമേ' എന്ന ഗാനമടക്കം മലയാളി നെഞ്ചേറ്റിയ ഒട്ടേറെ നിത്യ യൗവ്വന ഗാനങ്ങൾ അദ്ദേഹം നമുക്ക് സമ്മാനിച്ചു .


കെ.ജെ ജോയിയുടെ ചില ജനപ്രിയ ഗാനങ്ങൾ .


"സ്വർണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ...എന്റെ രോമഞ്ചമായ് മുന്നിൽ വാ",


"അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും.. നിങ്ങടെ ആശ തീരും"


"കസ്തൂരി മാൻമിഴി മലർശരമെയ്തു..കൽഹാര പുഷ്പങ്ങൾ പൂമഴ പെയ്തു"


"എൻ സ്വരം പൂവിടും ഗാനമേ...ഈ വീണയിൽ നീ അനുപല്ലവി"


"ഒരേ രാഗ പല്ലവി നമ്മൾ..ഒരു രാഗ മഞ്ജരി നമ്മൾ"


"മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ മലരായ് വിരിയും നീ"


"കാലിത്തൊഴുത്തിൽ പിറന്നവനേ..കരുണ നിറഞ്ഞവനേ",  


"ആരാരോ ആരിരാരോ അച്ഛൻ്റെ മോളാരാരോ", 


"മണിയൻ ചെട്ടിക്ക് മണിയൻ മുട്ടായി" 


"തെച്ചിപ്പൂവേ മിഴി തുറക്കൂ.. തേനുണ്ണാൻ വന്നു കാമുകൻ"


"കുറുമൊഴി കൂന്തലിൽ വിടരുമോ...നാണം വീണ ചൊടിയിൽ പൂത്ത ചിരിയിൽ പടരുമോ"


"മഴ പെയ്തു പെയ്തു മണ്ണ് കിളിർത്തു

മല്ലീ ശരനെയ്തെയ്തെൻ മനം കുളിർത്തു"


"കുങ്കുമ സന്ധ്യകളോ നിൻ്റെ കവിൾപ്പൂവിൽ...ചന്ദന ഗന്ധികളോ നിൻ്റെ ഇളം മെയ്യിൽ"


"ഹൃദയം മറന്നു നാണയത്തുട്ടിൻ്റെ കിലു കിലാ ശബ്ദത്തിൽ"


"ആഴിത്തിരമാലകൾ..അഴകിൻ്റെ മാലകൾ..ആലോലമായ് ആടി വരും തീരം തേടി ഓടി വരും"


"മധുമലർ താലമേന്തും ഹേമന്ദം...ശ്രാവണ രജനീ യമുനാ തീരം"


"താളം താളത്തിൽ താളമിടും...അസുലഭ രാത്രി"


"ആയിരം മാതള പ്പൂക്കൾ... ആതിരേ നിൻ മിഴിത്തുമ്പിൽ"


"ഹൃദയം പാടുന്നു...എൻ്റെ ഹൃദയം പാടുന്നു... നിനക്ക് വേണ്ടി"


"എവിടെയോ കളഞ്ഞു പോയ കൗമാരം ഇന്നെൻ്റെ ഓർമ്മയിൽ തിരയുന്നു"


"നീയെൻ ജീവനിൽ ഒരു രോമാഞ്ചമായ്..

നീയെൻ കൺകളിൽ ഒരു പൂക്കാലമായ് "

"രാജമല്ലി പൂവിരിക്കും രാഗവല്ലി മണ്ഡല

പത്തിൽ"


"സപ്തസ്വരരാഗ ധാരയിലലിയുവാൻ എൻ സ്വപ്ന വേദിയിൽ ഞാനിരുന്നു"


"പ്രേമവതി എൻ വഴിയിൽ നിൻ ഗദ്ഗദങ്ങൾ പൂവിടുന്നു... കാണുകില്ലേ നീ"


"ഏഴാം മാളിക മേലേ...ഏതോ കാമിനി പോലെ"


"മിഴിയിലെങ്ങും നീ ചൂടും നാണം..

കള്ള നാണം"


"പൊൻ താമരകൾ നിൻ കണ്ണിണകൾ...

കന്നിക്കുളിരലയിൽ പാറുന്ന കുരുനിരകൾ"


"ഭൂമിയിൽ സ്വർഗ്ഗം പണിതുയർത്തീടും പൂർണ്ണിമയല്ലോ സ്നേഹം"


"നിറദീപ നാളങ്ങൾ...നർത്തനം ചെയ്യുമീ നാലമ്പലത്തിൻ്റെ നടയിൽ"


"ഈ ജീവിതമൊരു പാരാവാരം...എന്തെന്തപാരം"


"ലളിതാ സഹസ്രനാമ ജപങ്ങൾ പ്രദക്ഷിണം വയ്ക്കും നിൻ്റെ സന്നിധിയിൽ"


"പൂ.. പൂ... ഊതാപ്പൂ...കായാമ്പൂ.. ഭൂമിയെങ്ങും മലർ പൂര മേളം"


"മുല്ലപ്പൂ മണമോ നിൻ ദേഹ ഗന്ധം"


"ചീകി തിരുകിയ പീലിത്തലമുടി ആകെ അഴിഞ്ച്തടി കുറത്തീ ആകെ അഴിഞ്ച്തടി"


"ആദ്യത്തെ നാണം പൂവിട്ട നേരം ആരോമലെ

 നിനക്കെന്തു തോന്നി"


"പ്രേമവതി നിൻ വഴിയിൽ എൻ ഗദ്ഗദങ്ങൾ പൂവിടുന്നു.. കാണുകില്ലേ  നീ"

No comments:

Powered by Blogger.