ഛായാഗ്രാഹകൻ റഫീഖ് റഷീദ് അന്തരിച്ചു.
ആദരാഞ്ജലികൾ .
ഛായാഗ്രാഹകൻ റഫീഖ് റഷീദ് അന്തരിച്ചു.
2023 ൽ പുറത്തിറങ്ങിയ "നേർച്ചപ്പെട്ടി " എന്ന ചലച്ചിത്രത്തിന്റെ ഛായാഗ്രാഹകനായ റഫീഖ് റഷീദ് പരപ്പനങ്ങാടി അന്തരിച്ചു. ഖത്തർ റയ്യാൻ ടിവിയിൽ കാമറമാനായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ഇന്നലെ 2024 ജനുവരി 15ന് രാത്രി നാട്ടിൽ വെച്ചാണ് അന്തരിച്ചത്.
1972 മെയ് 28 ആം തിയതി പ്രശസ്ത സാഹിത്യകാരൻറഷീദ്പരപ്പനങ്ങാടിയുടെയും ഉമ്മുകുൽസുവിന്റെയും മകനായി പരപ്പനങ്ങാടിയിൽ ജനിച്ച ഇദ്ദേഹം ഖത്തർ റയ്യൻ ടി. വി കൂടാതെ ബഹറൈൻ ടി. വിയിൽ ക്യാമറാമാൻ, ലിബിയയിലെ അൽ അഹ്റാർ ടി. വിയിൽ ഫിലിമിംഗ് സൂപ്പർവൈസർ എന്നിങ്ങിനെ ജോലി നോക്കിയീട്ടുണ്ട്. ഒപ്പം മലയാളം, തെലുങ്ക് സിനിമകളിൽ ഛായാഗ്രാഹകനായും പ്രവർത്തിച്ചിട്ടുണ്ട്.
പരേതനായ പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് റഹീം മൗലവി കുറ്റിയാടിയുടെ മകൾ നഈമയാണ് ഭാര്യ. അബ്ദുള്ള റഫീഖ്, ആദിൽ റഫീഖ്, റഷാ റഫീഖ്, അമൻ റഫീഖ് എന്നിവരാണ് മക്കൾ.
No comments: