പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ രണ്ടാമത്തെ ചിത്രം, 'ജയ് ഹനുമാൻ' ! പ്രീ-പ്രൊഡക്ഷൻ പുരോ​ഗമിക്കുന്നു.


 


പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ രണ്ടാമത്തെ ചിത്രം, 'ജയ് ഹനുമാൻ' ! പ്രീ-പ്രൊഡക്ഷൻ പുരോ​ഗമിക്കുന്നു..




പ്രശാന്ത് വർമ്മ-തേജ സജ്ജ കൂട്ടുകെട്ടിൽ എത്തിയ 'ഹനു-മാൻ'ന്റെ ചരിത്ര വിജയത്തിന് ശേഷം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് (പിവിസിയു)ലെ മറ്റൊരു ഇതിഹാസ ചിത്രവുമായ് ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ വീണ്ടും രം​ഗത്തെത്തുന്നു. 'ഹനു-മാൻ'ന്റെ രണ്ടാം ഭാഗമായ 'ജയ് ഹനുമാൻ'ന്റെ പ്രീ-പ്രൊഡക്ഷൻ പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ തയ്യാറാക്കിയ തിരക്കഥ, വലിയ ക്യാൻവാസിൽ മികച്ച സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിലവാരം ഉയർത്തി നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകൻ പ്രശാന്ത് വർമ്മ. 


അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനത്തിൽ, ഹൈദരാബാദിലെ ഹനുമാൻ ക്ഷേത്രത്തിലെ ഹനുമാൻ വിഗ്രഹത്തിന് മുന്നിൽ തിരക്കഥ സമർപ്പിച്ചുകൊണ്ടാണ് 'ജയ് ഹനുമാൻ'ന്റെ പ്രാരംഭ ഘട്ടത്തിന് പ്രശാന്ത് വർമ്മ തുടക്കമിട്ടത്. തിരക്കഥ കൈവശം വെച്ചുകൊണ്ട് ദേവന്റെ മുന്നിൽ പ്രശാന്ത് വർമ്മ നിൽക്കുന്ന ചിത്രം പേക്ഷകർക്കായ് പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിലായ് അറിയിക്കും. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യഭാഗമായ 'ഹനു-മാൻ' ജനുവരി 12നാണ് തിയറ്റർ റിലീസ് ചെയ്തത്. പിആർഒ: ശബരി.

No comments:

Powered by Blogger.