" ഖൽബ് ❤️ " മനോഹരം .



Director        : 

Sajid Yahiya.


Genre            :

Love Story


Platform       :  Theatre.

Language     :   Malayalam.


Time              : 

147 minutes 33 Seconds.


Rating            :  3 .75  / 5 .


Saleem P. Chacko.

CpK DesK.



തീവ്രപ്രണയത്തിന്റെ കഥയുമായി  സാജിദ് യഹിയ സംവിധാനം ചെയ്ത ചിത്രമാണ്  " ഖൽബ്  " ." സൂഫീസം " മാനദണ്ഡമാക്കിയ  പ്രണയത്തിന് മനോഹരമായ ഏഴ് തലങ്ങളിലുടെ യുള്ള സഞ്ചാരമാണ് ഈ സിനിമ പറയുന്നത് .


" മൈക്ക് " എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവും , സോഷ്യൽ മീഡിയായിലൂടെ ശ്രദ്ധേയയായ നേഹ നസ്നീനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം കൂടിയാണിത്.  കാർത്തിക് ശങ്കർ , ഷെമീർ , ജാസിം ഹാസിം , അബു സലിം , സനൂപ് കുമാർ ,വിഷ്ണു അഴീക്കൽ തുടങ്ങിയ റീൽസ് താരങ്ങളും , സിദ്ദിഖ് , ലെന , ജാഫർ ഇടുക്കി ശ്രീധന്യ ,മനോഹരി ജോയ് , അംബി , ആതിര പട്ടേൽ , സരസ ബാലുശ്ശേരി , സുർജിത്ത് , സച്ചിൻ ശ്യം എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


സമീപകാലത്ത് ഏറ്റവും വലിയ മുതൽ മുടക്കിൽ നിർമ്മിച്ച ലൗ സ്റ്റോറിയാണ് " ഖൽബ് " . പതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളെ അണിനിരത്തി അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നത്. ഫ്രെഡേ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ഫ്രാഗ്‌രന്റ് നേച്ചർ ഫിലിം കിയേഷൻസിന്റെ ബാനറിൽ വിജയ് ബാബുവാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . 


ആലപ്പുഴബീച്ചിന്റെപശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു നാടിന്റെ നേർക്കാഴ്ചയുടെ പ്രതീകം കൂടിയാണ്.


ആലപ്പുഴ ഡോൾഫിൻ ബീച്ചിൽ റസ്റ്ററോന്റ് നടത്തുന്ന ലിയോണാർഡോ യുടെ മകനാണ് കാൽപോ . കാൽ പോയും സുഹൃത്തുകളുടെ ടുറിസ്റ് ഗൈഡുകളാണ്. അവിടെ എത്തുന്ന ഏതെങ്കിലും ഒരു മദാമ്മയെ കല്യാണം അഴിച്ച് വിദേശത്ത് പോകണമെന്നാണ് കായ്പോയുടെ ആഗ്രഹം.ഒരു ദിവസം അവർക്കിടയിലേക്ക് തുമ്പി എന്ന സുന്ദരി കടന്നുവരുന്നു. അവളെ കണ്ടതോടെ അവന്റെ ഖൽബിൽ പ്രണയം തുടങ്ങി. കാൽപോയും തുമ്പിയും പ്രണയ ബന്ധരായി . അവരുടെ പ്രണയത്തിനെതിരെ ചുറ്റുപാടുമുള്ളവർ രംഗത്ത് വരുമെന്ന് അവർ മനസിലാക്കിയത് ഒരുപാട് വൈകി.


ഗാനങ്ങൾ : സുഹൈൽ കോയ സംഗീതം : പ്രകാശ് അലക്സ്, നിഹാൽ, വിമൽ,ഛായാഗ്രഹണം : ഷാരോൺ ശ്രീനിവാസ്,എഡിറ്റിംഗ് :അമൽ മനോജ് .കലാസംവിധാനം : അനീസ് നാടോടി.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ  വിനയ് ബാബു,പ്രെഡക്ഷൻ എക്സിക്കുട്ടീവ് : ഷിബുപന്തലക്കോട് പ്രൊഡക്ഷൻ കൺടോളർ : ഷിബു ജി.സുശീലൻ , പി.ആർ.ഓ : വാഴൂർ ജോസ് , ആതിര ദിൽജിത്ത് എന്നിവരാണ് അണിയറശിൽപ്പികൾ .


ഇടി ,മോഹൻലാൽ എന്നീ ചിത്രങ്ങൾക്ക് ശേഷം സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


ഒരു പ്രണയത്തിന് വേണ്ട സംഗീതം ഒരുക്കാൻ ഹിഷാം അബ്ദുൽ വഹാബിന് കഴിഞ്ഞു.സിദ്ദിഖ് , ലെന എന്നിവരുടെ അഭിനയം ശ്രദ്ധേയം. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടമാകുന്ന ഒരു കൊച്ചു സിനിമയാണ് " ഖൽബ് ❤️ " .



No comments:

Powered by Blogger.