"ഗാർഡിയൻ ഏഞ്ചൽ "വീഡിയോ ഗാനം പുറത്തിറങ്ങി.
"ഗാർഡിയൻ ഏഞ്ചൽ "വീഡിയോ ഗാനം പുറത്തിറങ്ങി.
ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ് ദാസ് രചിച്ച്, സംവിധാനം ചെയ്യുന്ന *ഗാർഡിയൻ ഏയ്ഞ്ചൽ* എന്ന സിനിമയുടെ രണ്ടാമത്തെ ഗാനം തിരുവന്തപുരം അയ്യൻകുഴി ശ്രീധർമ ശാസ്താ ക്ഷേത്രം മകരവിളക്ക് മഹോത്സവം ആഘോഷ വേദിയിൽ വച്ച് അണിയറ പ്രവർത്തകർ പുറത്തു വിട്ടു.
ശ്രീജിത്ത് രാജേന്ദ്രൻ എഴുതിയ വരികൾക്ക് റാം സുരേന്ദർ സംഗീതം പകർന്ന് മധു ബാലകൃഷ്ണൻ, മൃദുല വാരിയർ എന്നിവർ ആലപിച്ച " നീഹാരം നിലാമഴയിൽ......" എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്.
https://youtu.be/60bqR6xT_CA
സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ശോബിക ബാബു, ലത ദാസ്, ദേവദത്തൻ,ജോൺ അലക്സാണ്ടർ, ലക്ഷ്മി പ്രിയ,തുഷാര പിള്ള,മായ സുരേഷ് തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം-വേലു, ജ്യോതിഷ് കാശി, ശ്രീജിത്ത് രാജേന്ദ്രന്‍, സ്വപ്ന റാണി, ഷീന മഞ്ചൻ എന്നിവരുടെ വരികൾക്ക് രാം സുന്ദർ, ചന്ദ്രദാസ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ- അനൂപ് എസ് രാജ്,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-സതീഷ് നമ്പ്യാര്‍,ആർട്ട്- അർജുൻ രാവണ, വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ്‌വെല്‍, മേക്കപ്പ്- വിനീഷ് മഠത്തിൽ, സിനുലാൽ സ്റ്റില്‍സ്-ശാന്തൻ, അഫ്സൽ റഹ്‌മാൻ,പബ്ലിസിറ്റി ഡിസൈനർ-അജയ് പോൾസൺ,പ്രോജക്ട് ഡിസൈൻ-എന്‍ എസ് രതീഷ്, അസോസിയേറ്റ് ഡയറക്ടർ-സലീഷ് ദേവ പണിക്കര്‍, കൊറിയോഗ്രഫി-മനോജ് fidac ,ഡിഐ കളറിസ്റ്റ്- മുത്തുരാജ്, ആക്ഷൻ - അഷ്‌റഫ് ഗുരുക്കൾ, ലോക്കേഷന്‍ മാനേജർ-ബാബു ആലിങ്കാട് , പി ആർ ഒ-എ എസ് ദിനേശ്.
No comments: