'' ലുഡോസ് ഹാർട്ട് " .



 '' ലുഡോസ് ഹാർട്ട് " .


വിശന്നിരിക്കുന്നവരുടെ അവസ്ഥ മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും മനസ്സിലാക്കാൻ സാധിക്കുമെന്നും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് മൃഗങ്ങൾക്കിടയിൽ ഉണ്ടെന്നും തുറന്നു കാണിക്കുന്ന ഹ്രസ്വ ചിത്രമാണ് "ലുഡോസ് ഹാർട്ട് ".


6 മിനിറ്റ് 27 സെക്കൻ്റ് ദൈർഘ്യമുള്ള ഈ കൊച്ചു ചിത്രത്തിൽ ലുഡോ എന്ന നായയുടെ വലിയ ഹൃദയത്തിന്റെ നന്മ പ്രേക്ഷകരെബോദ്ധ്യപ്പെടുത്തുകയാണ്.


നമ്മൾ പലപ്പോഴും വീട്ടിലെ കുട്ടികൾക്ക് കളിക്കാൻ ഇട്ടുകൊടുക്കുന്ന പല സാധനങ്ങൾക്കും വലിയ മൂല്യം ഉണ്ട് ...


ലുഡോ എന്ന നായയുടെ ദയ ഒരു കണ്ണ് തുറപ്പിക്കുന്നു.

ഉറപ്പ്,

നിങ്ങളുടെ കണ്ണുകളെയും ഈറനണിയിക്കും....


സുധീഷ് ശിവശങ്കരൻ തിരക്കഥയെഴുതി സംവിധാനവും ഈ ചിത്രത്തിന്റെഛായാഗ്രഹണം വിപിൻ ദേവ് നിർവ്വഹിക്കുന്നു."ലുഡോസ്  ഹാർട്ട്" കണ്ട് ആനിമൽ റൈറ്റ് ആക്ടിവിസ്റ്റ് മേനക ഗാന്ധി നല്ല അഭിപ്രായം അറിയിച്ചിരുന്നു...


നിർമ്മാണം-ധനീഷ് ഹരിദാസ്, അനുമോദ് മാധവൻ, എഡിറ്റർ-ഫ്രാങ്ക്ലിൻ ഷാജി,സംഗീതം-എം വിനയൻ,സൗണ്ട് ഡിസൈൻ-ഷാഹുൽ അമീൻ,ശബ്ദമിശ്രണം- സിനോജ് ജോസ്,ഡിഐ കളറിസ്റ്റ്- ഇജാസ് നൗഷാദ്,ഡോഗ് ട്രെയിനർ (ഗോൾഡൻ റിട്രീവർ)- അജിത് എം ആർ (അജിത് കെ9 ഡോഗ് ട്രെയിനർ), പൂത്രക്കൽ, തൃശൂർ,ഡോഗ് ട്രെയിനർ (നാടൻ നായ) -സ്നേഹലത ടി ആർ.

No comments:

Powered by Blogger.