ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന പ്രജീവം മൂവിസിൻ്റെ പുതിയ ചിത്രത്തിൽ റുഷി ഷാജി കൈലാസ് നായകൻ .
പ്രശസ്തസംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായകനാവുന്ന പുതിയ ചിത്രം നാളെ (ജനുവരി മുപ്പത്തിയൊന്ന് ബുധൻ ) തിരുവനന്തപുരത്ത് ചിത്രീകരണംആരംഭിക്കുന്നു. ഈ ദമ്പതിമാരുടെ മൂത്ത മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.
സിജുവിൽസൻ നായകനായ തൻ്റെ ചിത്രം പൂർത്തിയാക്കി പ്രദർശനത്തിനു തയ്യാറെടുക്കുകയാണ്. അതിനോടൊപ്പം തന്നെ ഇളയ സഹോദരനും ഈ രംഗത്തേക്കു കടന്നു വരുന്നത്. " ഫൈനൽസ് " എന്ന സിനിമക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവർദ്ധനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മൂന്നു ബിഗ് ബഡ്ജറ്റ് സിനിമകളാണ് തുടർന്ന് പ്രജീവം മൂവീസ് നിർമ്മിക്കുന്നത്.ആ ചിത്രങ്ങളുടെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
പ്ലസ്ടു, ബോബി, കാക്കിപ്പട എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെബി ചൗഘട്ടാണ് സംവിധാനം ചെയ്യുന്നത്. സംവിധായകന്റെ കഥയ്ക്ക് വി. ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു.രജീഷ് രാമൻ ക്യാമറയും അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം -സാബുറാം, ഹരിനാരായണൻ്റെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകർന്നിരിക്കുന്നു.വിനീത് ശ്രീനിവാസൻ, അഫ്സൽ എന്നിവരാണ് ഗായകർ.
അബു സലിം ഈ ചിത്രത്തിൽ സുകുമാരക്കുറുപ്പ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ജോണിആന്റണി,സൂര്യ കൃഷ് , ഇനിയ, ടിനി ടോം, ശ്രീജിത്ത് രവി, സുജിത് ശങ്കർ, ദിനേശ് പണിക്കർ തുടങ്ങി ഒട്ടേറെ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. പ്രൊഡക്ഷൻ എക്സിക്കുട്ടിവ് -ഹരി കാട്ടാക്കട. പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ.എസ്.
വാഴൂർ ജോസ്.
No comments: