" ഖൽബ് " ജനുവരി പന്ത്രണ്ടിന്.
" ഖൽബ് " ജനുവരി പന്ത്രണ്ടിന്.
സമീപകാലത്ത് ഏറ്റവും വലിയ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ലൗ സ്റ്റോറിയാണ് ഖൽബ്.പതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളെ അണിനിരത്തി അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നത്-
സാജിദ് യാഹ്യ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ഫ്രാഗ്‌രന്റ് നേച്ചർ ഫിലിം കിയേഷൻസിന്റെ ബാനറിൽ വിജയ് ബാബുവാണ്നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി പന്ത്രണ്ടിന് പ്രദർശനത്തിനെത്തുന്നു.
എന്നും പുതുമയും വ്യത്യസ്ഥവുമായ പ്രമേയങ്ങൾ അവതരിപ്പിച്ചു പോരുന്ന ഫ്രൈഡേഫിലിംസിന്റെവൈവിദ്ധ്യമാർന്ന ഒരു ചിത്രമായിരിക്കും ഖൽബ് തീവ്രപ്രണയം ഏതറ്റം വരേയും പോകും എന്നതാണ് സംവിധായകനായ സാജിദ് യാഹ്യ ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത്.
എൺപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം, വ്യത്യസ്ഥമായ ലൊക്കേഷനുകൾ, ഒരു ഡസനോളം വരുന്ന ഗാനങ്ങൾ . അര ഡസനോളം വരുന്ന സംഘട്ടനങ്ങൾ .... ഹൃദ്യമായ മുഹൂർത്തങ്ങൾ... ഒപ്പം നർമ്മത്തിന്റെ മേമ്പൊടിയുമൊക്കെച്ചേർന്ന ക്ലീൻ എന്റർടൈനറായിരിരിക്കും ഈ ചിത്രം.
ആലപ്പുഴബീച്ചിന്റെപശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു നാടിന്റെ നേർക്കാഴ്ച്ചയുടെ പ്രതീകം കൂടിയാണ്.പുതുമുഖം രഞ്ജിത്ത് സജീവും, നെഹാ നസ്‌ലി നുമാണ് നായകനും നായികയും ഈ ചിത്രം മലയാള സിനിമക്ക് രണ്ട് അഭിനേതാക്കളെക്കൂടി സമ്മാനിക്കുമെന്നുറപ്പ്.
സിദ്ദിഖും ലെനയും ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു..ഇരുപത്തിയഞ്ചോളം തെരഞ്ഞെടുത്ത പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.ജാഫർ ഇടുക്കി, അബു സലിം, ചാലി പാലാ,, സരസ ബാലുശ്ശേരി, ആതിരാ പൂട്ടൽ, മനോഹരി ജോയ്, ശീധന്യ, കാർത്തിക് ശങ്കർ എന്നിവര ഇക്കൂട്ടത്തിലെ പ്രധാന താരങ്ങളാണ്.
ഗാനങ്ങൾ - സുഹൈൽ കോയ സംഗീതം - പ്രകാശ് അലക്സ്, നിഹാൽ, വിമൽ,ഛായാഗ്രഹണം - ഷാരോൺ ശ്രീനിവാസ്,എഡിറ്റിംഗ് - അമൽ മനോജ് .കലാസംവിധാനം - അനീസ് നാടോടി.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു,പ്രെഡക്ഷൻ എക്സിക്കുട്ടീവ് - ഷിബുപന്തലക്കോട് പ്രൊഡക്ഷൻ കൺടോളർ - ഷിബു ജി.സുശീലൻ.
വാഴൂർ ജോസ്.
ഫോട്ടോ വിഷ്ണു എസ്.രാജൻ.
,
No comments: