" മലൈക്കോട്ടൈ വാലിബൻ " ആക്ഷൻ ഫാൻ്റസി ഡ്രാമയാണ് .





Director        : 

Lijo Jose Pellissery.


Genre            : 

Action _ Adventure _Fantasy.


Platform       :  Theatre.


Language     :   Malayalam 


Time              : 

135 minutes 3ട് Seconds.


Rating            :  3 .75  / 5 .


Saleem P. Chacko.

CpK DesK.



കണ്ണീരും ചോരയും വീണാണ് കടലുണ്ടാവുന്നത്.ആ കടലിനടിയിൽനിന്ന് സൂര്യനുദിക്കും..സൂര്യന്റെ തീയിൽ ഈ കോട്ട ചാമ്പലാകും.


" വിജയം പോലെയുള്ള എക്സ്റ്റസി വെറെയില്ല , ആ നിമിഷത്തിൽ മറഞ്ഞിരിക്കുന്ന വഞ്ചനയെക്കുറിച്ച് അറിയാതെ ഞാൻ സന്തോഷത്തിൽ നഷ്ടപ്പെട്ടു . നിങ്ങൾ കൊണ്ടുപോകുബോൾ , നിങ്ങൾ വഞ്ചനയെക്കുറിച്ച് മറക്കും . ഇന്ന് മാങ്കൊടി    റങ് കളിക്കുന്നത് വഞ്ചനയാണ് , കായിക ക്ഷമതയല്ല. അടിച്ചമർത്തുന്ന ഭരണാധികാരികൾ തങ്ങൾക്കെതിരെ സംസാരിക്കുന്നവരെ എങ്ങനെയാണ് കൂട്ടക്കൊല ചെയ്യുന്നത് നമുക്ക് അപ്പോൾ കാണാം. അവരെ രക്ഷിക്കാനും കലാപം നയിക്കാനും "മലൈക്കോട്ടൈ വാലിബൻ " എത്തി.


"നീ കണ്ടതെല്ലാം പൊയ്യ് ,, 

"ഇനി കാണ പോവത്  .. നിജം ..



മോഹൻലാൽ , ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ " മലൈക്കോട്ടൈ വാലിബൻ "  തിയേറ്ററുകളിൽ എത്തി . മലയാള സിനിമയിൽ വീണ്ടും ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തിയ ഒരു മോഹൻലാൽ ചിത്രം കൂടി. " നേര് " എന്ന ചിത്രത്തിന്റെ വൻവിജയത്തിന് ശേഷമാണ്  ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.


മലൈക്കോട്ടൈ വാലിബനായി മോഹൻലാൽ വേഷമിടുന്ന ഈ ചിത്രത്തിൽ സോനാലി കുൽകരണി ,ഹരീഷ് പേരടി , സുചിത്ര നായർ , മനോജ് മോസസ് , ഡാനിഷ് സെയ്ദ് , മണികണ്ഠൻ ആർ. ആചാരി , ഹരി പ്രശാന്ത് എം.ജി , ഗിന്നസ് ഹരികൃഷ്ണൻ എസ് , ദീപാലി വസിഷ്ഠ , ആൻഡ്രിയ റവേര , രാജീവ്പിള്ള , ജിഷു  സെൻഗുപ്ത , സജ്ജന ചന്ദ്രൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു


ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് ,സെഞ്ച്വറി ഫിലിംസ് , മാക്സ് ലാബ് സിനിമാസ് ആൻഡ് എന്റെർടെയ്ൻമെന്റ്സ് ,യോഡ്ലി  ഫിലിംസ് ആമേൻ മൂവി മെനാസ്ട്രി എന്നിവരുടെ ബാനറിൽ നൂറ് കോടി മുതൽ മുടക്കുള്ള ഈ ചിത്രം  ഷിബു ബേബി ജോൺ , അച്ചു ബേബി ജോൺ , വിക്രം മെഹ്റ , സിദ്ധാർത്ഥ് ആനന്ദ് , എം.സി ഫിലിപ്പ് , ജേക്കബ് കെ. ബാബു എന്നിവരാണ് ഈ നിർമ്മിച്ചിരിക്കുന്നത്.


ടിനു പാപ്പച്ചൻ  അസോസിയേറ്റ് ഡയറ്കടറാണ്. പി.എസ് റഫീഖ് , ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ രചനയും,മധു നീലകണ്ഠൻ ഛായാഗ്രഹണവും , പ്രശാന്ത് പിള്ള സംഗീതവും, പി.എസ്. റഫീഖ് ഗാനരചനയും , ദീപു എസ്. ജോസഫ് എഡിറ്റിംഗും , ഗോകുല്‍ ദാസ് കലാസംവിധാനവും , റോണക്സ് സേവ്യർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. മോഹൻലാൽ , ശ്രീകുമാർ വക്കിയിൽ , അഭയ ഹിരൺ മയി , പ്രീതി പിള്ള എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 


രാജസ്ഥാൻ , ചെന്നൈ , പോണ്ടിച്ചേരി എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം. നായകൻ ,സിറ്റി ഓഫ് ഗോഡ് , ആമേൻ , ഡബിൾ ബാരൽ , അങ്കമാലി ഡയറീസ് , ഈ. മ. യൗ , ജല്ലിക്കട്ട് , ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നി ചിത്രങ്ങൾക്ക്  ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണിത്. 


"പോര് കഴിഞ്ഞ് പോകുമ്പോ അമ്മയ്ക്ക് കുത്തിപ്പിടിക്കാൻ, മകൻ്റെ നട്ടെല്ലൂരി തരാം."


മോഹൻലാലിൻ്റെ അഭിനയ മികവ് എടുത്ത് പറയാം. അയ്യരായി ഹരീഷ് പേരടി തിളങ്ങി. പ്രണയവും,വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവും എല്ലാം ചേർന്ന  വ്യത്യസ്ത രീതിയിൽ സിനിമ എടുക്കുന്ന ലിജോ മികവുറ്റ രീതിയിൽ ഈ സിനിമ  അവതരിപ്പിച്ചിരിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആക്ഷൻ ഫാൻ്റസി ഡ്രാമയാണ് " മലൈക്കോട്ടൈ വാലിവൻ " .ലിജോ ജോസ് പെല്ലിശ്ശേരിയുടെ  ക്ലാസ് മാജിക് സിനിമയാണിത് .ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗം പുറത്തിറങ്ങും എന്നാണ് നൽകുന്നത്.

No comments:

Powered by Blogger.