ട്രയാങ്കിൾ. ഇടുക്കിയിലെ കൊലപാതക പരമ്പരകൾക്ക് കാരണം തേടി ഒരു ചിത്രം .
ട്രയാങ്കിൾ. ഇടുക്കിയിലെ കൊലപാതക പരമ്പരകൾക്ക് കാരണം തേടി ഒരു ചിത്രം.
ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളിലായി ക്രൂരമായ കൊലപാതക പരമ്പരകൾ അരങ്ങേറുന്നതിന് കാരണം എന്താണ്. നവാഗത സംവിധായകനായ അനന്തു ഉല്ലാസ് സംവിധാനം ചെയ്യുന്ന ട്രയാങ്കിൾ എന്ന ചിത്രം, ഈ ചോദ്യത്തിന് മറുപടിയുമായി എത്തുന്നു.
ഹരികൃഷ്ണൻ, ശിവപാർവ്വതി, ജയകൃഷ്ണൻ, ശിവജി ഗുരുവായൂർ, ആഷർഷാ, വെട്ടുക്കിളി പ്രകാശ്, ഹരി നമ്പോത, അജയ്, ഉണ്ണി എസ്.നായർ, ഉല്ലാസ് എന്നിവർ അഭിനയിക്കുന്നു.
യാസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ അഷർഷാ, ശ്രീജിത്ത് രാധാകൃഷ്ണൻ ,രവീന്ദ്രൻ മറ്റത്തിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കട്ടപ്പനയിലും പരിസരങ്ങളിലുമായി പൂർത്തിയായി.പ്രദർശനത്തിന് തയ്യാറാവുന്നു.
ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലായി ക്രൂരമായ കൊലപാതക പരമ്പരകൾ അരങ്ങേറുന്നു.ഇതിന് കാരണം എന്താണ്. സ്വന്തം നാട്ടിൽ തന്നെ പോലീസ് ഓഫീസറായി നിയമനം ലഭിച്ച കിരണിൻ്റെ മനസ്സിൽ, ഒരു ഇടിമിന്നൽ പോലെ ഈ ചോദ്യം അവശേഷിച്ചു.കിരൺ ഈ കൊലപാതകങ്ങൾക്ക് പിന്നിലുള്ളവരെ തേടി അന്വേഷണം ആരംഭിച്ചു. ഇതിനിടയാണ് കിരണിൻ്റെ അടുത്ത സുഹൃത്ത് ജോസഫിനെ കാണാതാവുന്നത്. അതോടെ കിരൺ കൂടുതൽ വീര്യത്തോടെ തൻ്റെ അന്വേഷണവുമായി മുന്നേറുന്നു.
കിരൺ ആയി ഹരികൃഷ്ണനും ,കിരണിൻ്റെ കാമുകി പൂജ ആയി ശിവപാർവ്വതിയും, സി.ഐ ശ്രീകുമാറായി ജയകൃഷ്ണനും, എ എസ്.ഐ അനിരുദ്ധനായി അഷർഷായും, ഡി.വൈ.എസ്.പിയായി ശിവജി ഗുരുവായൂരും, ജോസഫായി അജയും വേഷമിടുന്നു. ആകാംഷയും, ഭീതിയും നിറഞ്ഞ ശക്തമായൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ട്രയാങ്കിൾ. മികച്ച ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അനന്തു ഉല്ലാസിൻ്റെ ആദ്യ ചിത്രമാണിത്.
യാസ് എൻ്റർടൈൻമെൻ്റിനു വേണ്ടി അഷർഷാ, ശ്രീജിത്ത് രാധാകൃഷ്ണൻ ,രവീന്ദ്രൻ മറ്റത്തിൽ എന്നിവർ നിർമ്മിക്കുന്ന ട്രയാങ്കിൾ അനന്തു ഉല്ലാസ് സംവിധാനം ചെയ്യുന്നു. തിരക്കഥ - അരുൺ ബ്രഹ്മശ്രീ, ക്യാമറ - അർജുൻ ഷാജി, ടോണി ജോർജ്, ക്രീയേറ്റീവ് ഡയറക്ടർ - ഹരികൃഷ്ണൻ എം.എസ്,എഡിറ്റർ -കെ.ശ്രീനിവാസ് ,ഗാനരചന - ജയിംസ് മംഗലത്ത് , മനോജ് മേപ്പാറ,സംഗീതം - വിജയ് ശ്രീധർ, ആലാപനം -ജാസി ഗിഫ്റ്റ്, നിഖിൽ മാത്യു, ഗോപിക, ഐശ്വര്യ സുരേഷ്, ഡി.ഐ-ടോണി ബോബൻ,പ്രൊഡക്ഷൻ കൺട്രോളർ- മുജീബ് ഒറ്റപ്പാലം, ആർട്ട് - ഷിനോയ് കാവും കോട്ട്,സംഘട്ടനം - അഷ്റഫ് ഗുരുക്കൾ, കോസ്റ്റും - അഫ്സൽ ആലപ്പി ,മേക്കപ്പ് - സുധി കട്ടപ്പന,ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഹരികൃഷ്ണൻ എം.എസ്, സ്റ്റിൽ - വിദ്യാസാഗർ,അജേഷ് മോഹൻ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
അയ്മനം സാജൻ
( പി.ആർ.ഓ )
No comments: