മമ്മൂട്ടിയുടെ " 425 - മത്തെ ചിത്രം " യാത്ര 2 👣 " ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യും.
മഹി വി. രാഘവ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മമ്മൂട്ടിയും ജീവയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന " യാത്ര 2 " ഫെബ്രുവരി എട്ടിന് തിയേറ്ററുകളിൽ എത്തും . മമ്മൂട്ടിയുടെ 425 - മത് ചിത്രമാണിത് .
അന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി അന്തരിച്ച വൈ. എസ് രാജശേഖര റെഡ്ഡിയുടെ ജീവിതമാണ് ഒന്നാമത്തെ യാത്രയുടെ പ്രമേയം . നിലവിലെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ ജീവിത സംഭവങ്ങളാണ് " യാത്ര 2 " പ്രമേയം . വൈ എസ്. ജഗനായി ജീവാ അഭിനയിക്കുന്നു.
The #LegacyLivesOn 👣
🔗 https://youtu.be/lKRDrDTEGWc
ത്രീ ഓട്ടംകീവ്സിൻ്റെയും,സെല്ലുലോയിഡിൻ്റെയും ബാനറിൽ ശിവമേക്കയാണ് എൺപത് കോടി മുതൽ മുടക്കുള്ള ഈ ചിത്രം നിർമ്മിക്കുന്നത്. 2019 ഫെബ്രുവരി എട്ടിന് റിലീസ് ചെയ്ത "യാത്ര" യുടെ രണ്ടാം ഭാഗമാണിത് .
മഹേഷ് മഞ്ജരേക്കർ ( ചന്ദ്രബാബു നായിഡു ) , സൂസൻ ബെർണർട്ട് ( സോണിയ ഗാന്ധി ) , രാജീവ് കുമാർ അനേജ , ശുഭലേഖ സുധാകർ തുടങ്ങിയവർ ഈ ചിത്രത്തിൽഅഭിനയിക്കുന്നു.
സന്തോഷ് നാരായണൻ സംഗീതവും , എസ്.കെ സെൽവകുമാർ ഛായാഗ്രഹണവും , കിരൺ ഗ്രാൻ്റി എഡിറ്റിംഗും നിർവ്വഹിക്കുന്നു .
സലിം പി.ചാക്കോ
No comments: