'2018' സിനിമ ചരിത്രം കുറിച്ച് വീണ്ടും ഓസ്കാറിന്റെ മത്സരപ്പട്ടികയിലേക്ക്. തിരിച്ചു കയറിയത് ഇൻഡിവുഡ് പ്ലാറ്റ്ഫോം വഴി.


 

'2018' സിനിമ ചരിത്രം കുറിച്ച് വീണ്ടും ഓസ്കാറിന്റെ മത്സരപ്പട്ടികയിലേക്ക്. തിരിച്ചു കയറിയത് ഇൻഡിവുഡ് പ്ലാറ്റ്ഫോം വഴി.


ഓസ്കാർ മത്സരത്തിൽ നിന്ന് പുറത്തായ മലയാളചിത്രം 2018 ന് ഒരിക്കൽ കൂടി മത്സരിക്കാൻ വഴി തെളിഞ്ഞു. ഓസ്കാറിലെ' മികച്ച ചിത്രം ' എന്ന വിഭാഗം ഉൾപ്പെടെയുള്ള വിവിധ മത്സരവിഭാഗങ്ങളിലെയ്ക്കാണ് നാടിന്റെ അഭിമാനമായ ഈ സിനിമ വീണ്ടും മത്സരിക്കുന്നത്. ആദ്യമായാണ്


ഒരിക്കൽ മത്സരചിത്രത്തിൽ നിന്ന് പുറത്തായ ഒരു സിനിമയ്ക്ക് വീണ്ടും അതേഅവാർഡിന്പരിഗണിക്കപ്പെടാൻ അവസരം ഒരുങ്ങുന്നത്. 


ഈ വർഷത്തെ ഓസ്കാർ അവാർഡിലേക്ക് ഭാരതത്തിന്റെ ഔദ്യോഗിക എൻട്രിയായി 2018 എന്ന ചലച്ചിത്രം നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അവാർഡിലെ ' ഫോറിൻ കാറ്റഗറി ' വിഭാഗത്തിലാണ് ഔദ്യോഗിക എൻട്രികൾ ഉൾപ്പെടുത്തുന്നത്. എന്നാൽ ഈ സിനിമ ഈ വിഭാഗത്തിലെ അന്തിമ പട്ടികയിൽ ഇടം നേടാതെ ഓസ്കാർ അക്കാദമി അവാർഡുകളിൽ നിന്നും പുറത്താവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് 


' ഇൻഡിവുഡ് എന്റർടൈൻമെന്റ് കൺസോർഷ്യം ' എന്ന രാജ്യാന്തര  ഓസ്കാർ കൺസൾട്ടൻസി ', ഈ ചിത്രത്തെ മുഖ്യധാരാ വിഭാഗത്തിലെ' ബെസ്റ്റ് പിക്ചർ  ' ഉൾപ്പെടെയുള്ള  മത്സര വിഭാഗങ്ങളിലേക്ക് പരിഗണിക്കപ്പെടാനുള്ളപരിശ്രമങ്ങൾക്ക് തുടക്കമിടുകയും അവ ഫലപ്രാപ്തിയിലെത്തുകയും ചെയ്തത്.

  

സിനിമാസ്വാദകരുടെ നഷ്ടപ്പെട്ട പ്രതീക്ഷകൾക്ക്  ഇത്തരത്തിൽ പുതുജീവൻ നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഇൻഡിവുഡ് എന്റർടൈൻമെന്റ്കൺസോർഷ്യത്തിന്റെ സ്ഥാപക ചെയർമാൻ സർ സോഹൻ റോയ് പറഞ്ഞു. " 


അന്താരാഷ്ട്ര ചലച്ചിത്രവേദിയിൽ ഇപ്രകാരം മലയാള സിനിമയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക എൻട്രി എന്ന നിലയിൽ ' ഫോറിൻ കാറ്റഗറി ' വിഭാഗത്തിലെ മികച്ച 10 സിനിമകളുടെ പട്ടികയിൽ 2018 ന് എത്തിപ്പെടാൻ സാധിക്കാതിരുന്നത് ദൗർഭാഗ്യകരമാണ്. 


എങ്കിലും ഞങ്ങളുടെ ശ്രമഫലമായി 'ബെസ്റ്റ് പിക്ച്ചർ ' ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങളിലേക്ക് മത്സരിക്കാൻ ഈ സിനിമയ്ക്ക് വീണ്ടും അവസരം ലഭിച്ചിരിക്കുകയാണ്.മലയാളക്കരയിലേക്ക് ഓസ്‌കാർ പുരസ്കാരം എത്തിച്ചേരണമെന്ന് എല്ലാ മലയാളികളെയും പോലെ ഞാനും പ്രാർത്ഥിക്കുന്നു. ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. " അദ്ദേഹം പറഞ്ഞു. 


ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ സിനിമ ഭാഷകളുടെയും  ദേശങ്ങളുടെയുംഅതിർവരമ്പുകളില്ലാതെ ഏത് സിനിമാസ്വാദകനും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വൈകാരിക പശ്ചാത്തലമുള്ള ഒരു സിനിമയാണ്. പരാഗ്വേ ആസ്ഥാനമായ 'എംബി ഫിലിംസ് ' എന്ന അന്താരാഷ്ട്ര ഫിലിം ഡിസ്ട്രിബ്യൂഷൻ കമ്പനിയിലൂടെ അന്താരാഷ്ട്ര തലത്തിൽ സിനിമയെ മാർക്കറ്റ് ചെയ്യാനും സിനിമയുടെ നിർമ്മാതാക്കൾക്ക് ഇൻഡിവുഡ് മുഖേന അവസരമൊരുങ്ങിയിരുന്നു ഇത് പ്രകാരം സൗത്ത് അമേരിക്കൻ തിയേറ്ററുകളിൽ ഈ സിനിമയുടെ റിലീസിന്കളമൊരുങ്ങിയിരിക്കുകയാണ് . പോർച്ചുഗീസ്, സ്പാനിഷ് ഭാഷകളിൽ നാനൂറിലധികം സ്ക്രീനുകളിൽ റിലീസ് ചെയ്യാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. മികച്ച സിനിമകൾ ഒരുക്കുന്ന പക്ഷം  ഇന്ത്യൻ സിനിമകൾക്ക് വലിയൊരു വാണിജ്യ സാധ്യത മുന്നിലുണ്ടെന്ന് ഈ സിനിമ അടിവരയിടുന്നു.


ഇന്ത്യൻ സിനിമകളെ അന്താരാഷ്ട്ര തലത്തിലേയ്ക്കെത്തിയ്ക്കാൻ ആവശ്യമായ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട്, അർഹതയുള്ള സിനിമകൾക്ക് ഗ്ലോബൽ ഫിലിം മാർക്കറ്റിൽ അതിന്റേതായ സ്ഥാനം ഉറപ്പിക്കുവാൻ എന്നും സഹായിച്ചിട്ടുള്ള സ്ഥാപനമാണ് ഇൻഡിവുഡ് എന്റർടൈൻമെന്റ് കൺസോർഷ്യം. നാളിതുവരെ ഏകദേശം അറുപതിലധികം ഇന്ത്യൻ സിനിമകളെ ഓസ്കാറിലേക്കും മുഖ്യധാരാഫിലിംഫെസ്റ്റിവലുകളിലേക്കും എത്തിക്കുവാൻ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. 


കാന്താര (കന്നഡ), റോക്കട്രി: ദ നമ്പി ഇഫക്ട് (ഇംഗ്ലീഷ്), ജയ് ഭീം (തമിഴ്), മരക്കാർ: അറബിക്കടലിന്റെ സിംഹം (മലയാളം), കായംകുളം കൊച്ചുണ്ണി (മലയാളം), പുലിമുരുകൻ (മലയാളം), ദി ഫ്രോസൺ ഫയർ (സിംഹളീസ്), ടൂറിംഗ് ടോക്കീസ് ​​(മറാഠി), ജോസഫ് (ഇംഗ്ലീഷ്), ഡിയർ മോളി (ഹിന്ദി), പ്രഹ്ലാദ് (ഹ്രസ്വചിത്രം - ഹിന്ദി), സർപതത്വം (ഹ്രസ്വ ഡോക്യുമെന്ററി - ഇംഗ്ലീഷ്, മലയാളം), ബ്ലാക്ക് സാൻഡ്  (ഡോക്യുമെന്ററി - ഇംഗ്ലീഷ്) എന്നിവ അവയിൽ ചിലതാണ്.


രണ്ടായിരത്തി ഇരുപത്തിനാല് ജനുവരി മാസം പതിനൊന്നാം തീയതി വ്യാഴാഴ്ച മുതൽ പതിനാറാം തീയതി ചൊവ്വാഴ്ച വരെയാണ് ഓസ്കാറിന്റെ നോമിനേഷനായുള്ള വോട്ടിംഗ് നടക്കുന്നത്. ഈ മാസം ഇരുപത്തി മൂന്നിന് നോമിനേഷൻ നേടിയവരുടെ അന്തിമ പട്ടിക ലഭ്യമാകും.

No comments:

Powered by Blogger.