ജയം രവിയുടെ ആക്ഷൻ ചിത്രം 'സൈറൺ' ഫെബ്രുവരി 16ന് റിലീസ് !


 

ജയം രവിയുടെ ആക്ഷൻ ചിത്രം 'സൈറൺ' ഫെബ്രുവരി 16ന് റിലീസ് !


ജയം രവിയെ നായകനാക്കി നവാ​ഗതനായ ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന 'സൈറൺ'ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 16ന് തിയറ്ററുകളിലെത്തും. കീർത്തി സുരേഷ് നായികയായും അനുപമ പരമേശ്വരൻ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെടുന്ന ഈ ആക്ഷൻ ഡ്രാമ ​ചിത്രം സുജാത വിജയകുമാറാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറിന് വലിയ രീതിയിലുള്ള റെസ്പോൺസ് ലഭിക്കുന്നുണ്ട്. ഫസ്റ്റ് ലുക്കും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.


ജയിൽ പുള്ളിയായ് ജയം രവി വേഷമിടുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് കീർത്തി സുരേഷ് എത്തുന്നത്. സമുദ്രക്കനി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ജി വി പ്രകാശ് കുമാറിന്റെതാണ് സംഗീതം. 


ഛായാഗ്രഹണം: സെല്‍വകുമാര്‍ എസ്‍ കെ, ചിത്രസംയോജനം: റൂബൻ, പ്രൊഡക്ഷൻ ഡിസൈൻ: ​കദിർ കെ, ആക്ഷൻ: ദിലിപ് സുബ്ബരയ്യൻ, കോറിയോഗ്രഫി: ബ‍ൃന്ദ, പിആർഒ: ശബരി.

No comments:

Powered by Blogger.