1 മില്യൺ കടന്ന് 'അന്വേഷിപ്പിൻ കണ്ടെത്തും' ! ഒഫീഷ്യൽ ടീസർ ട്രെൻഡിങ്ങിൽ..
1 മില്യൺ കടന്ന് 'അന്വേഷിപ്പിൻ കണ്ടെത്തും' ! ഒഫീഷ്യൽ ടീസർ ട്രെൻഡിങ്ങിൽ..
ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായ് ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.ശ്രീദേവികൊലപാതകവുമായ് ബന്ധപ്പെട്ട്, ചെറുവള്ളി പൊലീസ് സ്റ്റേഷൻ എസ് ഐ ആനന്ദ് നാരായണനും നാലുപേരടങ്ങുന്ന സംഘവും നടത്തുന്ന അന്വേക്ഷണം ദൃശ്യാവിഷ്ക്കരിച്ച ടീസർ 1 മില്യൺ വ്യൂവ്സും കടന്ന് യു ട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിച്ചു.
തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, എന്നിവർക്കൊപ്പം സരിഗമയുടെ ബാനറിൽ വിക്രം മെഹ്‍റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം പതിവ് ഇൻവെസ്റ്റിഗേഷൻ ഫോർമുലയിൽ നിന്ന് മാറി അന്വേക്ഷകരുടെ കഥയാണ് പറയുന്നത്. ജിനു വി എബ്രാഹാം തിരക്കഥയും സംഭാഷണവും നിർവഹിച്ച ചിത്രം തീയറ്റർ ഓഫ് ഡ്രീംസ് പ്രദർശനത്തിനെത്തിക്കും.
'കൽക്കി', 'എസ്ര' എന്നീ ചിത്രങ്ങൾക്ക് ശേഷം പോലീസ് വേഷത്തിൽ ടൊവിനോ എത്തുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' ടൊവിനോയുടെ മൂന്നാമത്തെ പൊലീസ് ചിത്രമാണ്. ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റാണിത്. മാസ്സ് ഗെറ്റപ്പുകളൊന്നുമില്ലാത്ത സാധാരണക്കാരനായ ഒരു പോലീസുകാരന്റെ ലുക്കിലാണ് ടൊവിനോയുടെ കഥാപാത്രമായ എസ് ഐ ആനന്ദ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസ് വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. അഡ്വ. ഇല്ലിക്കൽ തോമസിന്റെ ആദ്യ ചിത്രമാണിത്.
സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ എഴുപതോളം മികച്ച താരങ്ങളും പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്.ദക്ഷിണേന്ത്യയിലെമികച്ചസംഗീതസംവിധായകരിലൊരാളായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.
ഛായാഗ്രഹണം: ഗൗതം ശങ്കർ, ചിത്രസംയോജനം: സൈജു ശ്രീധർ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പിആർഒ: ശബരി.
No comments: