അരുൺ വിജയ് ചിത്രം 'മിഷൻ ചാപ്റ്റർ 1' ജനുവരി 12ന് റിലീസ് !
അരുൺ വിജയ് ചിത്രം 'മിഷൻ ചാപ്റ്റർ 1' ജനുവരി 12ന് റിലീസ് !
അരുൺ വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മിഷൻ ചാപ്റ്റർ 1'ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ജനുവരി 12 പൊങ്കൽ ദിനത്തിൽ ചിത്രം തിയറ്ററുകളിലെത്തും. ഒട്ടനവധി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ എമി ജാക്സണും നിമിഷ സജയനുമാണ് മറ്റ് സുപ്രധാന വേഷത്തിലെത്തുന്നത്. എ മഹാദേവിന്റെതാണ് കഥയും തിരക്കഥയും. സംഭാഷണങ്ങൾ വിജയിയുടെത് തന്നെയാണ്. ഹിറ്റ് ചിത്രങ്ങളുടെ സംഗീതസംവിധായകനായ ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
ലണ്ടനിലും ചെന്നൈയിലുമായ് 70 ദിവസങ്ങൾ എടുത്ത് ചിത്രീകരിച്ച ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായ് പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിട്ടുണ്ട്. വൻ മാസ്സ് ആക്ഷൻ രംഗങ്ങൾ സിനിമയിൽ ഉണ്ടെന്ന സൂചന ടീസർ നൽകുന്നു. ഒരു ജയിൽ ഗാർഡ് വേഷത്തിലാണ് എമി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അരുൺ വിജയിയുടെ തകർപ്പൻ പ്രകടനങ്ങൾ അടങ്ങുന്ന ചിത്രം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തും. അബി ഹസൻ, ഭരത് ബൊപ്പണ്ണ, ബേബി ഇയാൽ, വിരാജ് എസ്, ജേസൺ ഷാ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
സന്ദീപ് കെ വിജയ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യും. ആക്ഷൻ: സ്റ്റണ്ട് സിൽവ, കലാസംവിധാനം: ശരവണൻ വസന്ത്, വസ്ത്രാലങ്കാരം: രുചി മുനോത്, മേക്കപ്പ്: പട്ടണം റഷീദ്, പിആർഒ: ശബരി.
No comments: