"പൊമ്പളൈ ഒരുമൈ" എന്ന സിനിമയ്ക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്.



 "പൊമ്പളൈ ഒരുമൈ"  എന്ന സിനിമയ്ക്ക് ക്ലീൻ  U സർട്ടിഫിക്കറ്റ്.


ജിതീഷ് പരമേശ്വരന്‍, ശ്രീഷ്മ ചന്ദ്രന്‍, റ്റ്വിങ്കിള്‍ ജോബി, സാജിദ് യാഹിയ, ശിവന്‍ മേഘ, ശില്‍പ അനിൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന  "പൊമ്പളൈ ഒരുമൈ'' എന്ന ചിത്രത്തിന് ക്ലീൻ "U" സർട്ടിഫിക്കറ്റ് കിട്ടി. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര താരം മഞ്ജുവാര്യർ തുടങ്ങി പ്രമുഖരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു.


മാക്രോം പിക്‌ച്ചേഴ്‌സ് നിർമ്മിക്കുന്ന " പൊമ്പളൈ ഒരുമൈ'യുടെ കഥ, തിരക്കഥ, സംഭാഷണം- വിപിന്‍ ആറ്റ്‌ലി, ജിനി കെ എന്നിവർ ചേർന്ന് എഴുതുന്നു.സഹ നിര്‍മ്മാണം-ജയന്‍ ഗോപി ചൈന, റാഫി ആന്റണി. ഛായാഗ്രഹണം- സിറാജുദ്ദീന്‍ സൈനുദ്ദീന്‍, ആശയം- റിന്റു ആറ്റ്‌ലി,സംഗീതം,പശ്ചാത്തല സംഗീതം- നിനോയ് വർഗീസ്, ചിത്രസംയോജനം- ഗോപകുമാര്‍ നമ്പ്യാര്‍, സഹ ഛായാഗ്രഹണം- അഹമ്മദ് സാഹിദ്, നജ്മല്‍ കെ എ, കലാസംവിധാനം- മുകുന്ദന്‍ മാമ്പ്ര,മുഖ്യ സഹസംവിധാനം-ജിനി കെ, സഹസംവിധാനം- ശില്‍പ അനില്‍, സംവിധാന സഹായികള്‍- ജഗദീഷ് ശങ്കരന്‍, ട്വിങ്കിള്‍ ജോബി,നിര്‍മ്മാണ നിര്‍വ്വഹണം- ശിവന്‍ മേഘ,ശബ്ദ രൂപകല്‍പ്പന- വിഷ്‌നേഷ് ബോസ്, ശബ്ദ മിശ്രണം-ദീപു ഷൈന്‍, സ്റ്റുഡിയോ-വാക്മാന്‍ സ്റ്റുഡിയോ, പരസ്യകല- ആര്‍ട്ടോകാര്‍പസ്, പി ആര്‍ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.