മീരാ ജാസ്മിൻ , നരേൻ റാം എന്നിവരുടെ മികച്ച അഭിനയവുമായി എം. പത്മകുമാറിന്റ ഗംഭീര ഫാമിലി എന്റെർടെയ് നൈറാണ് " Queen Elizabeth " .
Director : M. Padmakumar
Genre : Family Comedy Drama .
Platform : Theatre.
Language : Malayalam
Time : 159 minutes.
Rating : 4 / 5 .
Saleem P. Chacko.
CpK DesK.
നരേൻ റാം,മീരാ ജാസ്മിൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എം. പത്മകുമാർ സംവിധാനം ചെയ്ത " Queen Elizabeth" പുതുവൽസരത്തിന് മുന്നോടിയായി തിയേറ്ററുകളിൽ എത്തി. എം. പത്മകുമാർ സംവിധാനം ചെയ്ത മുൻ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ജേണറിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
എലിസബേത്ത് എയ്ഞ്ചൽ സൈമൺ അവിവാഹിതയാണ് . അവൾ സ്വന്തം കാര്യംമാത്രംശ്രദ്ധിക്കുന്നു.മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് അവൾക്ക് താൽപര്യവുമില്ല. ചുറ്റുമുള്ള ആളുകൾ എലിസബേത്തിനെ ഒരു കഠിന സ്ത്രീയായി കാണുന്നു. അലക്സ് അവളുടെ ഹൃദയം കീഴടക്കുവാൻ നടത്തുന്ന നീക്കങ്ങളും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.
തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവുംശക്തമായകഥാപാത്രവുമായി ഉജ്ജ്വലമായഒരുതിരിച്ചുവരവ്നടത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ടമീരാജാസ്മിൻഎലിസബേത്ത് എയ്ഞ്ചൽ സൈമണായി.
നരേൻ റാം ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നസൗമ്യനുംനിഷ്കളങ്കനുമായ അലക്സ് എന്നകഥാപാത്രമായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ്.
ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, രൺജി പണിക്കർ, ജോണി ആന്റണി, മല്ലിക സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം , ഒരേ കടൽ എന്നി ചിത്രങ്ങൾക്ക് ശേഷം മീരാ ജാസ്മിനും നരേൻ റാമും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത് . ഇടവേളയ്ക്ക് ശേഷം 2022-ൽ " മകൾ " എന്ന ചിത്രത്തിലൂടെ മീരാ ജാസ്മിൻ മലയാള സിനിമയിൽ വീണ്ടും സജീവമായി.
ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അർജുൻ ടി. സത്യന്‍ രചനയും ജിത്തു ദാമോദർ ഛായാഗ്രഹണവും , രഞ്ജിൻ രാജ് സംഗീതവും പശ്ചാത്തല സംഗീതവും, ഗാന രചന ഷിബു ചക്രവർത്തി ,അൻവർ അലി, സന്തോഷ് വർമ്മ, ജോ പോൾ എന്നിവരും , എഡിറ്റിംഗ് : അഖിലേഷ് മോഹനും , കലാസംവിധാനം എം. ബാവയും ഒരുക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ്കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട് ,മേക്കപ്പ് : ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല ,സ്റ്റിൽസ്:ഷാജികുറ്റികണ്ടത്തിൽ,പ്രൊമോ സ്റ്റിൽസ് : ഷിജിൻ പി. രാജ്, പോസ്റ്റർ ഡിസൈൻ: മനു, പി.ആർ.ഓ : ശബരി, വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറ ശിൽപ്പികൾ .
കുടുംബ പശ്ചാത്തലത്തിലുള്ള സിനിമയാണിത്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് എം. പത്മകുമാർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
തിരികെ വരുകയാണ്.. പോയകാലത്തിന്റെ മാധുര്യം നിറച്ച ആ നല്ല നാളുകൾ വീണ്ടും നൽകാൻ ....
No comments: