FIAPFന്റെ അം​ഗീകാരമുള്ള കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനൊരുങ്ങി അനിൽ തോമസ് ചിത്രം 'ഇതുവരെ' .


 

FIAPFന്റെ അം​ഗീകാരമുള്ള കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനൊരുങ്ങി അനിൽ തോമസ് ചിത്രം 'ഇതുവരെ' .


അനിൽ തോമസിന്റെ സംവിധാനത്തിൽ കലാഭവൻ ഷാജോൺ, പ്രേം പ്രകാശ്, വിജയകുമാർ, രാജേഷ് ശർമ്മ, പീറ്റർ ടൈറ്റസ്, രാജ്കുമാർ, റോഷിത്‌ലാൽ, ഡോ. അമർ രാമചന്ദ്രൻ, സ്വാതി, നെഹല ഫാത്തിമ, ലത ദാസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഇതുവരെ' എന്ന ചിത്രം കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ പ്രദർഷിപ്പിക്കും. 30 പ്രമുഖ ഓഡിയോവിഷ്വൽ പ്രൊഡക്ഷൻ രാജ്യങ്ങളിൽ നിന്നുള്ള 36 അംഗ അസോസിയേഷനുകളുള്ള ഒരു സംഘടനയാണ് 1933-ൽ പ്രാപല്യത്തിൽ വന്ന FIAPF (International Federation of Film Producers Associations). KIFF എന്നറിയപ്പെടുന്ന കൊൽക്കത്ത ഫിലിം ഫെസ്റ്റിവൽ FIAPFന്റെ അം​ഗീകാരമുള്ള ഫെസ്റ്റിവലാണ്. ​ഗോവയിലെ IFFI (International Film Festival of India), മുംബൈയിലെ MIFF (Mumbai International Film Festival), തിരുവനന്തപുരത്തെ IFFK (International Film Festival of Kerala) തുടങ്ങിയവയാണ് FIAPFന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ മറ്റ് ഫിലിം ഫെസ്റ്റിവലുകൾ.


യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ 'ഇതുവരെ' എന്ന ചിത്രം മൂവി മാജിക്കിന്റെ ബാനറിൽ ‍ഡോ. ടൈറ്റസ് പീറ്ററാണ് നിർമ്മിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. സുനിൽ പ്രേം എൽ എസ് ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് കെ ശ്രീനിവാസാണ്. കെ ജയകുമാർ വരികൾ രചിച്ച ചിത്രത്തിലെ ​ഗാനങ്ങൾക്ക് ഔസേപ്പച്ചനാണ് സം​ഗീതം പകർന്നിരിക്കുന്നത്. 


കലാസംവിധാനം: അർക്കൻ എസ് കർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, മേക്കപ്പ്: ലാൽ കരമന, വസ്ത്രാലങ്കാരം: ഇന്ദ്രൻസ് ജയൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടേർസ്: ജിനി സുധാകരൻ, ബോബി സത്യശീലൻ, അസോസിയേറ്റ് ഡയറക്ടർ: അരുൺ ഉടുമ്പുംചോല, അസോസിയേറ്റ് എഡിറ്റർ: ബാബുരാജ്, അസിസ്റ്റന്റ് ഡയറക്ടർ: സച്ചിൻ വളാഞ്ചേരി, അസോസിയേറ്റ് ആർട്ട് ഡയറക്ടർ: അജി മണിയൻ, കോ-പ്രൊഡ്യൂസർ: ഡോ. സ്മൈലി ടൈറ്റസ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: അരുൺ നടരാജൻ എസ്, സൗണ്ട് റെക്കോർഡിസ്റ്റ്: രാജീവ് വിശ്വംഭരൻ, വർഗീസ് തോമസ്, അരുൺ പ്രകാശ്, ശങ്കർ ദാസ്, ഷൈൻ, എൻ ഹരികുമാർ

No comments:

Powered by Blogger.