"രാസ്ത " ടീസർ പുറത്തിറങ്ങി.
"രാസ്ത " ടീസർ പുറത്തിറങ്ങി.
ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായഅലുഎന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന "രാസ്ത"എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.
https://youtu.be/FgVA_iAhSDE
സർജാനോ ഖാലിദ്, അനഘ നാരായണൻ , ആരാധ്യ ആൻ,സുധീഷ്, ഇർഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി , ഫഖ്‌റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി താരങ്ങളും ഈ ഇന്ത്യോ-ഒമാൻ സംരഭത്തിൽ ഭാഗമാകുന്നുണ്ട്.
സക്കറിയയുടെഗർഭിണികൾ,കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് "രാസ്ത". സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിന് 2013-ൽ നാല് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിട്ടുണ്ട്.
മാതൃഭൂമി, ഏഷ്യാനെറ്റ് എന്നിവ അടക്കം ഏകദേശം ഇരുന്നൂറിലധികം പരസ്യം ചിത്രങ്ങൾ ഒരുക്കിയ ആഡ് ഫിലിം മേക്കർ കൂടിയാണ് സംവിധായകൻ അനീഷ് അൻവർ. ഷാഹുൽ,ഫായിസ് മടക്കര എന്നിവരാണ് "രാസ്ത"യുടെ കഥ തിരക്കഥ സംഭാഷണം എഴുതുന്നത്. മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്ദ്ധരും ഒമാനിലെ പ്രവാസികളും, തദ്ദേശീയരും ഒരുപോലെ കൈകോർക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു.
ബി കെ ഹരി നാരായണൻ,വേണു ഗോപാൽ ആർ, അൻവർ അലി എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര സംഗീതം പകരുന്നു. വിനീത് ശ്രീനിവാസൻ, അൽഫോൻസ്, സൂരജ് സന്തോഷ് എന്നിവരാണ് ഗായകർ.എഡിറ്റർ- അഫ്തർ അൻവർ. മേക്കപ്പ്- രാജേഷ് നെന്മാറ,സ്റ്റിൽസ്-പ്രേം ലാൽ പട്ടാഴി, കോസ്റ്റുംസ്-ഷൈബി ജോസഫ്,ആർട്ട്-വേണു തോപ്പിൽ, പ്രൊജക്റ്റ് ഡിസൈനർ-സുധാ ഷാ, ഫിനാൻഷ്യൽ കൺട്രോളർ-രാഹുൽ ആർ ചേരാൽ ,കളറിസ്റ്റ്- ലിജു പ്രഭാകർ, പ്രൊഡക്ഷൻ മാനേജർ- ഖാസിം മുഹമ്മദ് അൽ സുലൈമി, പ്രൊഡക്ഷൻ കൺട്രോളർ-ഹോച്ചിമിൻ കെ.സി,മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻ- സംഗീത Starbucks (സ്റ്റോറീസ് That's), ഡിസൈൻ-കോളിൻസ് ലിയോഫിൽ.
മസ്കറ്റിലും ബിദിയയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ "രാസ്താ" മലയാളത്തിനു പുറമെ അറബിയിലും അവതരിപ്പിക്കുന്നു. "രാസ്താ " ജനുവരി അഞ്ചിന് ഡ്രീം ബിഗ് തിയ്യേറ്ററിലെത്തിക്കുന്നു.
പി ആർ ഒ-എ എസ് ദിനേശ്.
No comments: