ഷാനവാസ് കെ. ബാവാക്കുട്ടിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ ഡിസംബർ ഇരുപത്തിരണ്ടിന്.




ഷാനവാസ് കെ. ബാവാക്കുട്ടിയുടെ പുതിയ  ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ ഡിസംബർ ഇരുപത്തിരണ്ടിന്.


സപ്തത രംഗ് ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നു നിർമ്മിച്ച്, രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ് .കെ .ബാവാ ക്കുട്ടി സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ  മോഷൻ പോസ്റ്റർ  പൃഥ്വിരാജ് സുകുമാരനും , ഇന്ദ്രജിത്ത് സുകുമാരൻ  എന്നിവരുടെ സോഷ്യൽ  മീഡിയ പേജിലൂടെ ഡിസംബർ ഇരുപത്തിരണ്ട് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പുറത്ത് വിടുന്നു.


ഹക്കിം ഷാ , പ്രിയംവദ കൃഷ്ണൻ, പൂർണ്ണിമാ ഇന്ദ്രജിത്ത്, എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കന്ന ഈ ചിത്രത്തിൽ 'ഷമ്മി തിലകൻ , വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനർദ്ദനൻ, ഗണപതി , സ്വതിദാസ് പ്രഭു മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ , ഹരിശങ്കർ , രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ് , ഉണ്ണിരാജ , ദേവരാജൻ കോഴിക്കോട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 


ചിത്രത്തിൻ്റെ ഗാന രചന : രഘുനാഥ് പലേരി , അൻവർ അലി ,എന്നിവരാണ്. സംഗീതം - അങ്കിത് മേനോൻ - വർക്കി . ഛായാഗ്രഹണം : എൽദോസ് ജോർജ് , എഡിറ്റിങ് : മനോജ് സി. എസ്. , കലാസംവിധാനം : അരുൺ ജോസ്, മേകപ്പ് : അമൽ കുമാർ ,  സൌണ്ട് ഡിസൈൻ : രംഗനാഥ് രവി, മിക്സിങ് : വിപിൻ . വി . നായർ , പ്രൊഡക്ഷൻ  കണ്ട്രോളർ : ഏൽദോ സെൽവരാജ് , കോസ്റ്റ്യൂം ഡിസൈൻ : നിസ്സാർ റഹ്മത്ത് , സ്റ്റിൽസ് : ഷാജി നാഥൻ , സ്റ്റണ്ട് : കെവിൻ  കുമാർ, പി. ആർ . ഓ : വാഴൂർ ജോസ് .

No comments:

Powered by Blogger.