" ഷൈൻ ടോം ചാക്കോ വാചാലനായി "ഒപ്പിസിൻ്റെ " ലോഞ്ചിംഗ് കളർഫുൾ ആയി.
" ഷൈൻ ടോം ചാക്കോ വാചാലനായി "ഒപ്പിസിൻ്റെ " ലോഞ്ചിംഗ് കളർഫുൾ ആയി.
ഏറെ കൗതുകകരവും സംഗിത സാന്ദ്രവുമായ ഒരു രാവാണ് ഡിസംബർ പതിനെട്ട് തിങ്കളാഴ്ച്ച വൈകിട്ട് കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ അരങ്ങേറിയത്.സോജൻ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒപ്പീസ് എന്ന ചിത്രത്തിൻ്റെ ലോഞ്ചിംഗ് ആണ് ഇവിടെ അരങ്ങേറിയത്.
ആകർഷൻ എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ പ്രദ്യുമൻ കെളേ ഗൽ ( ഹൈദ്രാബാദി) ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.അണിയറ പ്രവർത്തകർ, അഭിനേതാക്കൾ, ചലച്ചിത്ര പ്രവർത്തകർ, ബന്ധമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഈ ചിത്രത്തിന് തുടക്കമായത്.പ്രശസ്ത സംഗീത സംവിധായകൻ എം.ജയചന്ദ്രൻ ആദ്യഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു ചടങ്ങിനു തുടക്കമിട്ടത്.തുടർന്ന് ലിസ്റ്റിൻ സ്റ്റീഫൻ, എം.എ.നിഷാദ്, ആൽവിൻ ആൻ്റണി, പ്രശസ്ത കന്നഡ - തെലുങ്ക് നടൻ ദീക്ഷിത് ഷെട്ടി, ഷൈൻ ടോം ചാക്കോ , സന്തോഷ് തുണ്ടിയിൽ ദർശനാനായർ, എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു.
അഭിനേതാക്കളേയും, അണിയറ പ്രവർത്തകരേയും പ്രേക്ഷകർക്കു മുന്നിൽ പരിചയപ്പെടുത്തിയപ്പോൾ അവരുടെ പങ്കാളിത്തമുള്ള വീഡിയോകൾ കൂടി പ്രദർശിപ്പിച്ചത് ' പ്രേക്ഷകർക്ക് ഇത് ഏറെ പുതുമയുള്ളതായി അനുഭവപ്പെട്ടു. ചടങ്ങിന് ഇത് ഏറെ മാറ്റുകൂട്ടുകയും ചെയ്തു.
ഷൈൻ ടോം ചാക്കോയും - ദീക്ഷിത് ഷെട്ടിയും ഒന്നിച്ചഭിനയിച്ച ദസര എന്ന തെലുങ്കു ചിത്രത്തിൻ്റെ ദൃശ്യങ്ങൾ ചടങ്ങിൽ പങ്കെടുത്തവരുടെ നീണ്ടകര ഘോഷങ്ങൾക്ക് ഏറെ ഇടയാക്കി. മാതാപിതാക്കൾക്കും തൻ്റെ പ്രതിശ്രുത വധുവുമൊത്താണ് ഷൈൻ ടോം ചാക്കോ എത്തിയത്.
" വ്യക്തി ജീവിതങ്ങളില്ലക്കാണ് പലപ്പോഴും മാധ്യമങ്ങളും, സമൂഹവും കടന്നു ചെല്ലുന്നത്. എന്നാൽ അതിലുപരി കലാകാരൻ്റെ കരിയറിന് എതിരാകുന്ന സമീപനമാണ് പല ഭാഗത്തു നിന്നുമായി ഉണ്ടാകുന്നത്. ഇത് ഒരു കലാകാരൻ്റെ കരിയറിന്നെ സാരമായി ബാധിക്കുന്നതു തന്നെയാന്നന്ന് ഷൈൻ ടോം ചാക്കോ ആശംസാ പ്രസംത്തിൽ പറഞ്ഞു.
പലരും ഓപ്പൺ ആയി പറയാൻ പറ്റാത്ത കാര്യങ്ങളാണ് ഷൈൻ ഇവിടെ വെട്ടിത്തുറന്നു പറഞ്ഞത്.ഷൈനിൻ്റെ ഈ തുറന്ന പറച്ചിൽ അത്ഭുത പ്പെടുത്താൻ പോന്നതായി എന്നതു സത്യം.ഒരു മലയാള ചിത്രത്തിൽ, അതും ഷൈൻ ടോം ചാക്കോ ക്കൊപ്പം തന്നെ അഭിനയിക്കാൻ അവസരം ലഭിച്ചത് ഏറെ സന്തോഷമുള്ള വാക്കുന്ന കാര്യമാണന്ന് ദീക്ഷിത് ഷെട്ടി പറഞ്ഞു.
തെലുങ്കിൽ നിന്നും ഒരു നിർമ്മാതാവ് മലയാളത്തിലെത്തുന്നത് ഏറെ സന്തോഷമുളവാക്കുന്ന കാര്യമാണന്ന് പ്രശസ്ത നിർമ്മാതാവും ഡിസ്ട്രിബ്യൂട്ടേഷൻ അസ്സോസ്സിയേഷൻ പ്രസിഡൻ്റുമായ ലിസ്റ്റിൻ സ്റ്റീഫൻ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.
ബോളിവുഡ്ഡിലെ ഏറ്റം മികച്ച ഛായാഗ്രാഹകരിൽ പ്രമുഖനായ സന്തോഷ് തുണ്ടിയിലാണ് ഈ ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. മലയാള ചിത്രങ്ങൾ ചെയ്യാൻ ഏറെ താൽപ്പര്യമുണ്ടങ്കിലും ബോളിവുഡ്ഡിൽ ചിത്രങ്ങൾ തീരാനുള്ള കാലതാമസ്സം പലപ്പോഴും അതിന് കഴിയാതെ വരുന്നതായി സന്തോഷ് തുണ്ടിയിൽ വ്യക്തമാക്കി.സോജൻ്റെ ഏറെ നിർബ്ബന്ധമാണ് ഈ സിനിമ ചെയ്യാൻ അവസരമുണ്ടാക്കിയതെന്ന് സന്തോഷ് പറഞ്ഞു.
എം.എ.നിഷാദ്, ഈ ചിത്രത്തിലെ നായിക ദർശനാനായർ,എം.ജയചന്ദ്രൻ ,ഹരിനാരായണൻ എന്നിവരും ആശംസകൾ നേർന്നു.സോജൻ ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു.
ഹരി നാരായണൻ ,മനോജ് യാദവ്, എന്നിവരുടെ വരികൾക്ക് എം.ജയചന്ദ്രനാണ് സംഗീതം പകർന്നിരിക്കുന്നത്. സംഗീത പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ആറു ഗാനങ്ങമുണ്ട്.എഡിറ്റിംഗ് - ശ്യാം ശശിധരൻ.കലാസംവിധാനം - സുനിൽ ജോസ്.മേക്കപ്പ് -കോസ്റ്റ്യും - ഡിസൈൻ -കുമാർ എടപ്പാൾ ,മാർക്കറ്റിംഗ് - കണ്ടന്റ് ഫാക്ടറി.നിർമ്മാണ നിർവഹണം.- എൽദോ സെൽവരാജ്,
ലെന, ഇന്ദ്രൻസ്,, ജോയ് മാത്യു, അനൂപ് ചന്ദ്രൻ ,ബൈജു എഴുപുന്നാ,രാജേഷ് കേശവ്, ജുബി.പി.ദേവ് ,അൻവർ, ശ്രയ രമേഷ്,വിനയൻ നായർ, കോബ്രാ രാജേഷ്, മജീഷ് എബ്രഹാം,കോബ്രാ രാജേഷ്,ആന്റണി ചമ്പക്കുളം, ജീജാ സുരേന്ദ്രൻ, ജിമോൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ജനുവരി മധ്യത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ കളിക്കാനം, പീരുമേട് യു.കെ - എന്നിവിടങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ് .
.
No comments: