നാഗ ചൈതന്യ-ചന്ദൂ മൊണ്ടേട്ടി ചിത്രം 'താൻഡൽ' ! ചിത്രീകരണം തുടങ്ങി.
നാഗ ചൈതന്യ-ചന്ദൂ മൊണ്ടേട്ടി ചിത്രം 'താൻഡൽ' ! ചിത്രീകരണം തുടങ്ങി.
യുവ സാമ്രാട്ട് നാഗ ചൈതന്യയെ നായകനാക്കി ചന്ദൂ മൊണ്ടേട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'താൻഡൽ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉഡുപ്പിയിൽ ആരംഭിച്ചു. ചിത്രത്തിലെ നിർണ്ണായക സീക്വൻസുകളും ആക്ഷൻരംഗങ്ങളുംചിത്രീകരിച്ചുകൊണ്ട് ഷൂട്ടിംങ് പുരോഗമിക്കുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ഗീത ആർട്‌സിന്റെ ബാനറിൽ ബണ്ണി വാസു നിർമ്മിക്കുന്ന ഈ ചിത്രം അല്ലു അരവിന്ദാണ് അവതരിപ്പിക്കുന്നത്.
പ്രണയം പശ്ചാത്തലമായ ചിത്രത്തിൽ നാഗ ചൈതന്യയുടെ നായികയായ് സായി പല്ലവി എത്തുന്നു. 'ലവ് സ്റ്റോറി'ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മത്സ്യ തൊഴിലാളിയുടെ വേഷത്തിൽ പരുക്കൻ ഭാവത്തോടുകൂടി നാഗ ചൈതന്യ പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകശ്രദ്ധ ആകർഷിച്ചുരുന്നു.
ഛായാഗ്രഹണം: ഷാംദത്ത്, സംഗീതം: ദേവി ശ്രീ പ്രസാദ്, കലാസംവിധാനം: ശ്രീനാഗേന്ദ്ര തങ്കാല, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി.
No comments: