" ഓരോ വസ്തുവിലുമുണ്ട് നോവുന്ന പ്രാണൻ തങ്ങി നില്ക്കുന്ന ഒരോർമ്മവിരലുകളുടെ സ്പർശം
ഓരോ വസ്തുവിലുമുണ്ട് നോവുന്ന പ്രാണൻ തങ്ങി നില്ക്കുന്ന ഒരോർമ്മവിരലുകളുടെ സ്പർശം
മണം, കാഴ്ച അന്തേവാസികളെ പോലെ തന്നെ വീടുകളും വസ്തുക്കളും ഓർമകളും യുദ്ധത്തിൽ കൊലചെയ്യപ്പെടുന്നു -.യുദ്ധം ഇരയാക്കിയ വീട് എന്ന കവിതയിൽ മഹ്മൂദ് ദർവേശ് എന്ന പലസ്തീൻ കവി യുദ്ധത്തെ ഓർമ്മിക്കുന്നത് ഇങ്ങനെയാണ്. വൈറൽ സെബിയിൽ സെബി കണ്ടുമുട്ടുന്നൊരു കഥാപാത്രം അവളുടെ ദേശത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ വീണ്ടും ദർവേശിന്റെ ഈ വരികളോർത്തു പോവും.എല്ലാത്തരം അതിരുകളെ കുറിച്ചും അത് നിങ്ങളെ വീണ്ടും ഓർമിപ്പിച്ചേക്കും.
ദീർഘമായ കാത്തിരിപ്പിനൊടുവിൽ വൈറൽ സെബി HR OTT-യിലൂടെ നാളെ മുതൽ പ്രേക്ഷകരിലേക്കെത്തുന്നു. ബാദുക്കയ്ക്കും മാറ്റിനി ടീമിനും ഇത്ര കാലവും കൂടെ നിന്ന ചങ്ക് കൂട്ടുകാർക്കും നന്ദി, സ്നേഹം🙏🏾🙏🏾🙏🏾
വിധു വിൻസെന്റ്.
No comments: