ഷാനവാസ് കെ.ബാവാക്കുട്ടിയുടെ ചിത്രത്തിന്റെ പുതിയ ചിത്രം " ഒരു കട്ടിൽ ഒരു മുറി " .



ഷാനവാസ് കെ.ബാവാക്കുട്ടിയുടെ ചിത്രത്തിന്റെ പുതിയ ചിത്രം " ഒരു കട്ടിൽ ഒരു മുറി " .

 

രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ്.കെ.ബാവാ ക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് " ഒരു കട്ടിൽ ഒരു മുറി " എന്നു നാമകരണം ചെയ്തിരിക്കുന്നു.




പ്രശസ്ത താരങ്ങളായ പ്രഥ്വിരാജ് സുകുമാരൻ .ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരുടെ ഒഫീഷ്യൽ പേജിലുടെയാണ് ഇന്നു വൈകുന്നേരം പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നത്.റോമാൻ്റിക് കോമഡി ത്രില്ലർ ' (റോം കോം) ജോണറ്ലുള്ള ചിത്രമാണിത്.


മെട്രോ നഗരത്തിൽ ജീവിക്കുന്ന മൂന്നു പേരിലൂടെ കടന്നുപോകുന്ന തീഡ്ര പ്രണയത്തിൻ്റെ കഥയാണ്തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ  അവതരിപ്പിക്കുന്നത്.യുവതലമുറയിലെ ശ്രദ്ധേയരായ ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ, എന്നിവരും പൂർണ്ണിമാഇന്ദ്രജിത്തുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നത്.


വിജയരാഘവൻ, ഷമ്മി തിലകൻ, ശ്രുതി രാമചന്ദ്രൻ ,ജനാർദ്ദനൻ, ജാഫർ ഇടുക്കി, ഗണപതി, ഉണ്ണിരാജ, അസീസ് നെടുമങ്ങാട്, മനേഹരി ജോയ്, എന്നിവരും പ്രധാന താരങ്ങളാണ്‌. സംഗീതം - ഹിഷാം അബ്ദുൽ വഹാബ്, ഛായഗ്രഹണം... എൽദോസ് നിരപ്പിൽ എഡിറ്റിംഗ്.മനോജ് സി.എസ്,കലാ സംവിധാനം അരുൺ കട്ടപ്പന, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - എം.എസ്.ബാബുരാജ്.പ്രൊഡക്ഷൻ കൺ മാളർ - എൽദോ സെൽവരാജ്.


സപ്ത തരംഗ് ക്രിയേഷൻസ് വിക്രമാദിത്യാ ഫിലിംസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.സപ്ത തരംഗ് ഈചിത്രംപ്രദർശനത്തിനെത്തിക്കുന്നു.


വാഴൂർ ജോസ്.

No comments:

Powered by Blogger.