രാം ചരണും ഭാര്യ ഉപാസനയും മുംബൈയിലെ മഹാലക്ഷ്മി ക്ഷേത്രത്തിൽ !
ഗ്ലോബൽ സ്റ്റാർ രാം ചരൺ ഭാര്യ ഉപാസനക്കും മകൾ ക്ലിൻ കാരക്കുമൊപ്പം മുംബൈയിലെ മഹാലക്ഷ്മി ക്ഷേത്രത്തിൽ എത്തി. ആഹ്ലാദകരമായ ചടങ്ങുകളിലൂടെ ക്ലിൻ കാരയുടെ ആറാം മാസം സന്തോഷത്തോടെ ആഘോഷിക്കാനാണ് ഈ സുപ്രധാന സന്ദർശനം നടത്തിയത്.
ക്ഷേത്രത്തിലെത്തിയ ഉപാസന ക്ലിൻ കാരയോടൊപ്പമുള്ള മധുര കുടുംബ നിമിഷം പകർത്തി. രാം ചരൺ ഭാര്യയോടും മകളോടും ഒപ്പം നിൽക്കുന്ന മനോഹര നിമിഷങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
രാം ചരണിന്റെ വരാനിരിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം 'ഗെയിം ചേഞ്ചർ' പ്രേക്ഷകർആകാംക്ഷയോടെ കാത്തിരിക്കുന്ന അവസരത്തിൽലാണ് താരത്തിന്റെ കുടുംബത്തോടൊപ്പമുള്ള ഈയൊരു മനോഹര കാഴ്ച.
No comments: