" പഞ്ചായത്തു ജെട്ടി " തുടങ്ങി.


 " പഞ്ചായത്തു ജെട്ടി " തുടങ്ങി. 

 

സമകാലീന സംഭവങ്ങൾനർമ്മത്തിൻ്റെ പാതയിലൂടെ അവതരിപ്പിച്ച് 'പ്രേഷകരുടെ മനം കവർന്ന മറിമായം പരമ്പരയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുചേരുന്ന " പഞ്ചായത്ത് ജെട്ടി " എന്ന ചിത്രത്തിന് ഡിസംബർ പതിനെട്ട് തിങ്കളാഴ്ച കൊച്ചിയിലെ കലൂർ ഐ.എം.എ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലൂടെ ആരംഭം കുറിച്ചു.




വലിയ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്. ലാൽ ജോസ്, ലിബർട്ടി ബഷീർ, ഷാഫി, സലിംകുമാർ എ.കെ.സാജൻ, മണികണ്ഠൻ പട്ടാമ്പി അടക്കമുള്ള മറിമായം ടീമും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു .തുടർന്ന് സത്യൻ അന്തിക്കാട് സ്വിച്ചോൺ കർമ്മവും നാദിർഷ ഫസ്റ്റ് ക്ലാപ്പും നൽകി .





മണികണ്ഠൻ പട്ടാമ്പിയും, സലിം ഹസ്സനും ചേർന്നാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് .കാതലായ വിഷയങ്ങൾ മനോഹരമാം വിധംപ്രേഷകരിലേക്ക് എത്തിക്കുവാൻ കഴിഞ്ഞതാണ് ഈ പരമ്പരയുടെ വലിയ വിജയമെന്ന് സത്യൻ അന്തിക്കാട് തൻ്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു. ഈ പരമ്പരയിലെ ചില അഭിനേതാക്കളെ ഞാൻ എൻ്റെ സിനിമകളിൽ ഉൾക്കൊള്ളിച്ചത്. ഇവരുടെ കാപാത്രങ്ങൾ മനോഹരമാക്കി യതുകൊണ്ടാണന്ന് സത്യൻ അന്തിക്കാടുപറഞ്ഞു. 




മണികണ്ഠൻ ഏറെ സമർത്ഥനാണ് വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ ഒന്നിച്ച് ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയതാണ്. തിരക്കഥയും എഴുതിയതാണ്. പക്ഷെ സിനിമ നടന്നില്ല. വലിയ കഴിവുള്ള വ്യക്തിയാണ് മണികണ്ഠനെന്ന് ലാൽജോസും പറഞ്ഞു.


മറിമായത്തിൻ്റെ അഞ്ഞൂറാമത്തെ പതിപ്പിൽ അഭിനയിക്കാൻ എന്നെ വിളിച്ചതാണ്. പ്രതിഫലം കേട്ടതോടെ അവർ ഈ വഴിക്കു പിന്നെ കണ്ടില്ല. പ്രതിഫലം തന്നില്ലങ്കിലും ഞാൻ അഭിനയിക്കുമായിരുന്നു.അതു കഴിയാതെ  ദു:ഖമാണ് സലിം കുമാർ തൻ്റെആശംസാപ്രസംഗത്തിൽഅനുസ്മരിച്ചത്.


ഏ.കെ.സാജൻ, ലിബർട്ടി ബഷീർ, 'ധർമ്മജൻ ബൊൾഗാട്ടി ., ഷാഫി, എന്നിവരും ഈ പരമ്പരയിലെ അഭിനേതക്കളായ വിനോദ് കോവൂർ ,മണി ഷൊർണൂർ, ഉണ്ണിരാജാ', നിയാസ് ബക്കർ , റിയാസ് നർമ്മ കല , സ്നേഹാ ശ്രീകമാർ, സലിം ഹസ്സൻ, മണികണ്ഠൻ പട്ടാമ്പി, എന്നിവരും ചടങ്ങിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കിട്ടു .


പുലിവാൽക്കല്യാണം,പഞ്ചവർണ്ണ തത്ത ആനക്കള്ളൻ'ആനന്ദം പരമാനന്ദം എന്നി ചിത്രങ്ങൾക്കു ശേഷം സപ്ത തരംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നു നിർമ്മിക്കുന്ന ചിത്രമാണിത്. പ്രേം പെപ്കോ, ബാലൻ.കെ.മങ്ങാട്ട് എന്നിവരാണ് എക്സിക്യട്ടീവ് പ്രൊഡ്യൂസേർസ്.


ഒരു പഞ്ചായത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ആ നാട്ടിലെ പൊതുവായ രണ്ടു പ്രശ്നങ്ങളുണ്ട്. അതു നടത്തിയെടുക്കാനുള്ള ശ്രമമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.അതു വിജയത്തിലെത്തുമോ എന്നതാണ് ചിത്രമുയർത്തുന്ന ചോദ്യവും . പൂർണ്ണമായും നർമ്മത്തിലൂടെയും ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളിലൂടെയും ഇതിനുത്തരം കണ്ടെത്താൻ ശ്രമിക്കുയാണ് ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.


സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു.ഛായാഗ്രഹണം - ക്രിഷ് കൈമൾ ,എഡിറ്റിംഗ് -ശ്യാം ശശിധരൻ ,കലാസംവിധാനം -സാബു മോഹൻ ,മേക്കപ്പ് - ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് അടൂർ ,പ്രൊഡക്ഷൻ എക്സിക്യട്ടീവ് - പ്രഭാകരൻ കാസർകോട്,പ്രൊഡക്ഷൻ കൺട്രോളർ- ബാബുരാജ് മനിശ്ശേരി.


ഡിസംബർ പത്തൊമ്പതു മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം, കൊച്ചി, നായരമ്പലം, ചെറായി, എളങ്കുന്നപ്പുഴ എന്നിവിടങ്ങളിലായി പൂർത്തിയാകും.


വാഴൂർ ജോസ്.

ഫോട്ടോ - സലീഷ് പെരിങ്ങോട്ടുകര

No comments:

Powered by Blogger.