വ്യത്യസ്ത ഹൊറർ ക്രൈംത്രില്ലർ " പിന്നിൽ ഒരാൾ " എന്ന ചിത്രം തീയേറ്ററിലേക്ക് .



 

വ്യത്യസ്ത  ഹൊറർ ക്രൈംത്രില്ലർ " പിന്നിൽ ഒരാൾ " എന്ന  ചിത്രം തീയേറ്ററിലേക്ക് .


വ്യത്യസ്തമായ ക്രൈം ഹൊറർ ത്രില്ലർ ചിത്രമാണ് "പിന്നിൽ ഒരാൾ " . അനന്തപുരി രചനയും, സംവിധാനവും, ഗാനരചനയും നിർവ്വഹിക്കുന്ന ഈ ചിത്രം ജനുവരി ആദ്യവാരങ്ങളിൽ തീയേറ്ററിലെത്തും. വിശ്വശിൽപി പ്രൊഡക്ഷൻസിനു വേണ്ടി അഡ്വ.വിനോദ് എസ്.നായർ, യു.വി.ജയകാന്ത് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം കൃപാനിധി സിനിമാസ് തീയേറ്ററിലെത്തിക്കും.


ശക്തമായ ഒരു ഹൊറർ, ക്രൈം ത്രില്ലർ ചിത്രമായ പിന്നിൽ ഒരാൾ ആരെയും ആകർഷിക്കുന്ന ഒരു കഥയാണ് പറയുന്നത്. മനോഹരമായ ഗാനങ്ങളും, ശക്തമായ സംഘട്ടന രംഗങ്ങളും ചിത്രത്തെ ആകർഷകമാക്കുന്നു.രാജകുടുംബത്തിൻ്റെ താവഴിയായിട്ടുള്ള ഒരു തമ്പുരാനും തമ്പുരാട്ടിയും ജീവിച്ചിരുന്ന ഒരു കോവിലകം സാമ്പത്തികമായി ക്ഷയിച്ചു. കോവിലകത്തിലെ വസ്തുവകകൾ എല്ലാം ജെപ്തി ചെയ്തു. അപമാനം സഹിക്കവയ്യാതെ തമ്പുരാനും, തമ്പുരാട്ടിയും ആത്മഹത്യ ചെയ്തു.അതോടെ അഞ്ചു വയസ്സുകാരിയായ മകൾ ദേവു അനാഥയായി. കോവിലകവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഒരു പൂജാരി,  ദേവുവിനെ ഒരു അനാഥാലയത്തിൽ ചേർത്തു. അവിടെ വെച്ച് പണക്കാരനായ ജോസഫ് സ്കറിയയുടെ ഏഴ് വയസ്സുകാരനായ റോയിയുമായി ദേവു പരിചയത്തിലാകുന്നു. വളർന്നു വന്നപ്പോൾ ഇവർ കടുത്ത പ്രണയത്തിലായി.അത് ഉന്നതങ്ങളിലുള്ള പലരേയും അസ്വസ്ഥരാക്കി.തുടർന്നുണ്ടാവുന്ന സംഭവ ബഹുലമായ കഥ അവതരിപ്പിക്കുകയാണ് പിന്നിൽ ഒരാൾ എന്ന ചിത്രം.


വിശ്വശിൽപി പ്രൊഡക്ഷൻസിനു വേണ്ടി അഡ്വ.വിനോദ് എസ്.നായർ, യു.വി.ജയകാന്ത്, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം, കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ, സംവിധാനം -അനന്തപുരി, ക്യാമറ - റിജു ആർ.അമ്പാടി, എഡിറ്റിംഗ് - എ, യു.ശ്രീജിത്ത് കൃഷ്ണ, സംഗീതം - നെയ്യാറ്റിൻകര പുരുഷോത്തമൻ ,ആലാപനം -ജാസി ഗിഫ്റ്റ്, അശ്വിൻ ജയകാന്ത്, അർജുൻ കൃഷ്ണ ,പ്രൊഡക്ഷൻ കൺട്രോളർ- ജെ.പി മണക്കാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജൻ മണക്കാട്, ഫിനാൻസ് മാനേജർ -സൻ ജയ്പാൽ, ആർട്ട് - ജയൻ മാസ്, ബി.ജി.എം- ബാബു ജോസ്, കോസ്റ്റ്യൂം - ഭക്തൻ, മേക്കപ്പ് -രാജേഷ് രവി, അസോസിയേറ്റ് ഡയറക്ടർ - അയ്യം പള്ളി പ്രവീൺ, മഹേഷ് വടകര, ഷാൻ അബ്ദുൾ വഹാബ്, സ്റ്റിൽ - വിനീത് സി.റ്റി, വിതരണം -കൃപാനിധി സിനിമാസ്.


സൽമാൻ, ആരാധ്യ, ഐ.എം.വിജയൻ, ദേവൻ, ജയൻ ചേർത്തല, ആർ.എൽ.വി.രാമകൃഷ്ണൻ,ദിനേശ് പണിക്കർ ,ഉല്ലാസ് പന്തളം, അനിൽ വെന്നിക്കോട്, അസീസ് നെടുമ്മങ്ങാട്, നെൽസൻ, വിധുര തങ്കച്ചൻ ,അഡ്വ.ജോൺ സക്കറിയ, റിയ, ഗീതാവിജയൻ ,വിവിയ എന്നിവർ അഭിനയിക്കുന്നു.


അയ്മനം സാജൻ

( പി.ആർ.ഓ )

No comments:

Powered by Blogger.