ബിജു മേനോൻ , ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന " തലവൻ " സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.



ബിജു മേനോൻ , ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന " തലവൻ " സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 


ത്രില്ലർ മൂഡിലുള്ള ഈ ചിത്രം നിർമ്മിക്കുന്നത് അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായണൻ, സിജോ സെബാസ്റ്റ്യൻ എന്നിവരാണ്. 

ഈശോ , ചാവേർ എന്നി ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായണൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. 

മലബാറിലെ ഗ്രാമപ്രദേശങ്ങൾ കേന്ദ്ര പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് " തലവൻ " .


സംവിധായകൻ ദിലീഷ് പോത്തൻ , അനുശ്രീ , മിയ ജോർജ്ജ് , കോട്ടയം നസീർ , ശങ്കർ രാമകൃഷ്ണൻ , ജോജി കെ. ജോൺ , ദിനേശ് , അനുരൂപ് , നന്ദൻ ഉണ്ണി , ബിലാസ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ശരത് പെരുമ്പാവൂർ , ആനന്ദ് തേവരക്കാട്ട് എന്നിവർ രചനയും , ശരൺ വേലായുധൻ ഛായാഗ്രഹണവും, സൂരജ് ഇ.എസ് എഡിറ്റിംഗും , അജയൻ മങ്ങാട് കലാ സംവിധാനവും , രംഗനാഥ് രവി ശബ്ദ സംവിധാനവും , റോണക്സ് സേവ്യർ മേക്കപ്പും, ജിഷാദ് കോസ്റ്റ്യൂമും ഒരുക്കുന്നു. വാഴൂർ ജോസ് , ആതിര ദിൽജിത്ത് എന്നിവർ പി.ആർ.ഓമാരാണ്. ആസാദ് കണ്ണാടിൽ പ്രൊഡക്ഷൻ കൺട്രോളറാണ്. അനൂപ് സുന്ദരൻ ഡിജിറ്റൽ മാർക്കിംഗും നിർവ്വഹിക്കുന്നു.


സലിം പി.ചാക്കോ

No comments:

Powered by Blogger.