ജനശ്രദ്ധ ആകർഷിച്ച് ക്രിസ്തുമസ് കരോൾ ഗാനം " മിന്നും താരകം " .




ജനശ്രദ്ധ ആകർഷിച്ച് ക്രിസ്തുമസ് കരോൾ ഗാനം " മിന്നും താരകം " .


https://youtu.be/R65dAYfyIEQ?si=1_pM8oDddt32r9Rq


ലോകം ഒന്നാകെ ക്രിസ്തുമസിനെയും പുതു വർഷത്തെയും വരവേൽക്കാൻ ഒരുങ്ങി നിൽകുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ് മിന്നും താരം എന്ന കരോൾ ഗാനം. ഡി ഡി ഗ്രൂപ്പും സിവ മറ്റെർണിറ്റി വേയറും ചേർന്ന് നിർമ്മിക്കുന്ന ഗാനം 24 മണിക്കൂർ കൊണ്ടു തന്നെ  തന്നെ ഒരുലക്ഷത്തി പതിനായിരം ആളുകൾ കണ്ട് കഴിഞ്ഞു. വളരെ വ്യത്യസ്തമായി ചിത്രീകരിച്ച് 2023ലെ ഏറ്റവും ട്രെൻഡിങ് ആയി  ശ്രദ്ധ ആകർഷിക്കുന്ന മനോഹരമായ സെലിബ്രേഷൻ മൂഡിലുള്ള ഗാനമാണ് മിന്നും താരകം.ബിബിൻ ജോസ്, ജെസ്‌ന ബിബിൻ എന്നിവർക്കൊപ്പം ഡി ഡി ഫാമിലിയും ഇതിൽ അഭിനയിച്ചിരിക്കുന്നു. 


ഈയിടെ ഇറങ്ങിയ കരോൾ ഗാനങ്ങളിൽ നിന്നും വളരെ വ്യത്യസ്തവും ഇമ്പവും ഉള്ള ഗാനം രചിച്ചിരിക്കുന്നത് ജിബി അബ്രഹാം  ആണ്.സംഗീതം സഞ്ജിത് ജോർജ് ഗ്രേസ്, ഉബൈദ്, സുനു രമേശ്‌ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.


സംവിധാനം  :സുമോൻ പി. ചാക്കോ,    ക്രീയേറ്റീവ് ഹെഡ്  ജെബ്രോയ് പീറ്റർ,  ഡി ഓ പി :പ്രവീൺ നീലഗിരി, എഡിറ്റിംഗ് :മനു മധു, കാലസംവിധാനം രഞ്ജിത് രമേശ്‌, കോസ്റ്റും മെയ് സുമോൻ, മേക്കപ്പ് :സാലിസ് പിറവം, ഹെലിക്യാം  :റിതു,ഡി ഐ :ഉണ്ണി ദാസ്, അസോസിയേറ്റ് ഡി ഓ പി :അഷ്‌ബിൻ അംബ്രോസ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.