ഐ.എഫ്.എഫ്.കെ:ആദ്യ പാസ് വിൻസി അലോഷ്യസിന് നൽകി ശ്യാമപ്രസാദ് ഡെലിഗേറ്റ് പാസിന്റെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.



ഐ.എഫ്.എഫ്.കെ:ആദ്യ പാസ് വിൻസി അലോഷ്യസിന് നൽകി ശ്യാമപ്രസാദ് ഡെലിഗേറ്റ് പാസിന്റെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.


കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് ഐ.എഫ്.എഫ്.കെയില്‍ പങ്കെടുക്കാന്‍ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കുള്ള ഡെലിഗേറ്റ് പാസിന്റെ വിതരണം മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ നടന്നു. ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം സംവിധായകന്‍ ശ്യാമപ്രസാദ്  മികച്ച നടിക്കുള്ള 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ വിന്‍സി അലോഷ്യസിനു ആദ്യപാസ് നല്‍കി നിര്‍വഹിച്ചു. 


ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിര്‍വഹിച്ചു. അക്കാഡമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, ആർട്ടിസ്റ്റ് ഡയറക്ടർ ഗോൾഡാ സെലം, ഫിലിം ഫെഡറേഷൻ അംഗം പ്രകാശ് ശ്രീധർ,  ഡെലിഗേറ്റ് കമ്മറ്റി ചെയർമാൻ KG മോഹൻ കുമാർ,  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.മെമ്പർ സെക്രട്ടറി സി.അജോയ് സ്വാഗതവും എച്ച്. ഷാജി നന്ദിയും പറഞ്ഞു.


ചടങ്ങില്‍ മാധ്യമപ്രവർത്തകരും ചലച്ചിത്ര - കലാ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു. 


മേളയില്‍ രജിസ്റ്റര്‍ ചെയ്തവർക്ക് ഡെലിഗേറ്റ് സെല്ലില്‍നിന്ന് പാസും ഫെസ്റ്റിവല്‍ കാറ്റലോഗും ഷെഡ്യൂളുമടങ്ങിയ കിറ്റ് നൽകി തുടങ്ങി.

No comments:

Powered by Blogger.