ലോകപ്രശസ്തമായ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രീമിയറിന് ഒരുങ്ങി റാം - നിവിന്‍ പോളി ചിത്രം 'ഏഴു കടൽ ഏഴു മലൈ'
ലോകപ്രശസ്തമായ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രീമിയറിന് ഒരുങ്ങി റാം - നിവിന്‍ പോളി ചിത്രം 'ഏഴു കടൽ ഏഴു മലൈ'
ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ റാമും നിവിന്‍ പോളിയും ഒന്നിക്കുന്ന "ഏഴു കടല്‍, ഏഴു മലൈ" ലോകപ്രശസ്തമായ റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 25 മുതൽ ഫെബ്രുവരി 4 വരെ നടക്കുന്ന അൻപത്തിമൂന്നാമത് റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ബിഗ് സ്ക്രീൻ കോമ്പറ്റിഷൻ എന്ന മത്സര വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ലോകോത്തര സിനിമകൾ മത്സരിക്കുന്ന വിഭാഗമാണ് ഇത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചി ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയെ കൂടാതെ തമിഴ് നടന്‍ സൂരിയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടി അഞ്ജലിയാണ്.
ഹിറ്റ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. വെട്ടം, ഒപ്പം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച NK ഏകാംബരമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഉമേഷ് ജെ കുമാര്‍, ചിത്രസംയോജനം - മതി വി എസ്, ആക്ഷന്‍ - സ്റ്റണ്ട് സില്‍വ, കൊറിയോഗ്രഫി - സാന്‍ഡി. ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രക്കാന്ത് സോനവാനെയാണ് കോസ്റ്റ്യൂം ഡിസൈനര്‍. ദേശീയ അവാര്‍ഡ് ജേതാവായ പട്ടണം റഷീദാണ് ചമയം.
No comments: