ജോഷി - ജോജു ജോർജ്ജ് മാജിക് വീണ്ടും .....



Director          : Joshiy 


Genre             : Action Drama          

Platform        : Theatre.

Language      : Malayalam
 
Time               :  147 minutes 02 sec


Rating             : 4 / 5 .      

Saleem P.Chacko.

cpK desK.


ജോജു ജോർജ്ജിനെ ടൈറ്റിൽ കഥാപാത്രമാക്കി മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് " ANTONY " . രാജേഷ് വർമ്മ രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം ആക്ഷൻ ഡ്രാമ ചിത്രമാണ് .



അവറാൻ സിറ്റിയിലാണ് കഥ നടക്കുന്നത് . ആക്രമത്തിന്റെ മാത്രം ചരിത്രമുള്ള ഏകനായ ആന്റണി അന്ത്രപ്പേർ അബദ്ധവശാൽ കോളേജ് വിദ്യാർത്ഥിനിയായ ആൻ മരിയായുടെ പിതാവിനെ കൊലപ്പെടുത്തുന്നു. ആൻ മരിയായുടെ പിതാവിന്റെ മരണശേഷം  ആൻ മരിയ ആന്റണിയുടെ പരിചരണത്തിലും സംരക്ഷണത്തിലുംഅവസാനിക്കുന്നതും ഈ സംഭവം ഇരുവരുടെയും ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് സിനിമയുടെ പ്രമേയം.ബാലൻസ് ഷീറ്റ് നോക്കിയാൽ ചോരയുടെ മണം മാത്രം അവശേഷിക്കുമായിരുന്ന ആന്റണിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില വഴിമാറ്റങ്ങളാണ് സിനിമ പറയുന്നത്.


ആന്റണി അന്ത്രപ്പേറായി അജു  ജോർജ്ജും , ആൻ മരിയയായി കല്യാണി പ്രിയദർശനും , മായയായി നൈല ഉഷയും , ജെസ്സിയായി ആശാ ശരത്തും , ഫാ. പോൾ കട്ടക്കയമായി ചെമ്പൻ വിനോദ് ജോസും , അവറാൻ മുതലാളിയായി വിജയ രാഘവനും , ലോറൻസായി ജിനു ജോസഫും , സി.ഐ. പ്രമോദായി ശ്രീകാന്ത് മുരളിയും ,കിച്ചേരി സൈമണായി അപ്പാനി ശരത്തും , സേവ്യറായി ടിനി ടോമും , മനോജായി രാജേഷ് ശർമ്മയും , കണ്ടംകോരി നാരായണനായി സുധീർ കരമനയും , ചാക്കോ മുതലാളിയായി ബിനുപപ്പുവും , പ്രൊഫ. ജോൺസ് ഫെർണാണ്ടസായി സിജോയ് വർഗ്ഗീസും , ടീച്ചറായി ജൂവൽ മേരിയും , ജോണിക്കുട്ടിയായി രതീഷ്പത്മരാജും വേഷമിടുന്നു.


രെണദിവ് ഛായാഗ്രഹണവും, ശ്യാം ശശിധരൻ എഡിറ്റിംഗും , ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്നു. ഐൻസ്റ്റീൻ മീഡിയ , നെക്സ്റ്റൽ സ്റ്റുഡിയോസ് അൾട്രാ മീഡിയ എന്റെർടൈൻമൈന്റസ് എന്നിവയുടെ ബാനറിൽ ഐൻസ്റ്റിൻ സാക്ക് പോളാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.


സിനിമയുടെ കഥ പറച്ചിലും സങ്കേതിക വശങ്ങളും ജോഷിയുടെ സിനിമകളെ മാറി കൊണ്ടിരിക്കുന്ന പ്രേക്ഷകനോടൊപ്പം സ്വാധീനം ചെലുത്തുന്നു. " മാസ് ഹിറോ ആയി ജോജുവിനെ ഉയർത്തി കൊണ്ടുവരാൻ ജോഷി വീണ്ടും ശ്രമിക്കുന്നു. ഈ ചിത്രം സാധാരണ ജോഷി ചിത്രം പോലെ ടൈം പ്ലേറ്റ് പിന്തുടരുന്നു.


അക്ഷൻ എക്സ്ട്രാവാഗൻസയിലെ പിടിമുറുക്കുന്ന അഖ്യാനത്തിലും പവർ-പാക്ക്ചെയ്തഅഭിനയത്തിലും ജോഷിയുടെ കൈയൊപ്പ് ഈ ചിത്രത്തിലും വേറിട്ട് നിൽക്കുന്നു. ഇടുക്കിയുടെ മലയോരഭംഗി ഒപ്പിയൊടുക്കാൻ രെണദിവെയക്ക് കഴിഞ്ഞു. ജോക്സ് ബിജോയ് യുടെ പശ്ചാത്തല സംഗീതം സിനിമയുടെ വിജയത്തിന് മാറ്റ് കൂട്ടി. 


മാസ് പരിവേഷമുള്ള ആന്റണിയെ മനോഹരമായിഅവതരിപ്പിച്ചിരിക്കുന്നു. കല്യാണി പ്രിയദർശന്റെ ആൻ മരിയായും അഭിനയ മികവ് കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടി.


രക്തബന്ധമില്ലാത്ത രണ്ട് പേരുടെ ജീവിതത്തെക്കുറിച്ച് പറയുന്ന " Antony " കുടുംബ പ്രേക്ഷകർ ഉൾപ്പെടെയുള്ള എല്ലാവർക്കും ഇഷ്ടപ്പെടും .ക്ലാസ്സും ക്രാഫ്റ്റും മാസും ഇമോഷനും ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളാണ് .







No comments:

Powered by Blogger.