വിഷ്ണു മഞ്ചുവിന്റെ 'കണ്ണപ്പ'യിൽ പ്രീതി മുകുന്ദനും !




വിഷ്ണു മഞ്ചുവിന്റെ 'കണ്ണപ്പ'യിൽ പ്രീതി മുകുന്ദനും !


വിഷ്ണു മഞ്ചു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കണ്ണപ്പ' വൻ തരംഗം സൃഷ്ടിക്കാനൊരുങ്ങുന്ന സിനിമയാണ്. ചിത്രത്തിന്റെ അതിശയിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടതിന് പിന്നാലെ ചിത്രത്തിന്റെ മറ്റൊരു അപ്ഡേറ്റുമായ് എത്തിയിരിക്കുകയാണ് നിർമ്മാതാക്കൾ. വിഷ്ണു മഞ്ചുവിനോടൊപ്പം പുതുമുഖ താരം പ്രീതി മുകുന്ദനും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നു. സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്ന താരത്തിന് ഇതൊരു ഗ്രാൻഡ് എൻട്രിയാണ്. 


പ്രീതി അവതരിപ്പിക്കുന്ന നിർണായക കഥാപാത്രത്തിന് അനുയോജ്യമായൊരാളെ കണ്ടെത്തുന്നതിനായ് നിരവധി ഓഡിഷനുകളാണ് നടത്തിയത്. സമഗ്രമായ അന്വേഷണത്തിന് ശേഷം പ്രീതി മുകുന്ദനെ തിരഞ്ഞെടുത്തു. തുടർന്ന് താരത്തിന്റെ അസാധാരണമായ കഴിവും അതുല്യമായ ചാരുതയും തിരിച്ചറിഞ്ഞു. വിഷ്ണു മഞ്ചു, മോഹൻലാൽ, പ്രഭാസ് എന്നിവരുൾപ്പെടെ ഇൻഡസ്‌ട്രിയിലെ പരിചയസമ്പന്നരായ കലാകാരന്മാർക്കൊപ്പം സിനിമാ രം​ഗത്തേക്ക് ചുവടുവെച്ച് 'കണ്ണപ്പ'യിലൂടെ തന്റെ കരിയറിന്റെ തുടക്കം കുറിക്കുകയാണ് പ്രീതി മുകുന്ദൻ. 


ഒരു ഭരതനാട്യം നർത്തകിയെന്ന നിലയിൽ പ്രീതി മുഖുന്ദന്റെ പശ്ചാത്തലം അവളുടെ കഥാപാത്രത്തിന് അതുല്യവും കലാപരവുമായ മാനം നൽകുന്നു. 'കണ്ണപ്പ'യുടെ ജീവിതത്തേക്കാൾ വലിയആക്ഷൻസീക്വൻസുകളുമായുള്ള പ്രീതിയുടെ നൃത്ത വൈദഗ്ധ്യത്തിന്റെ സംയോജനം പ്രേക്ഷകർക്ക് ഒരു വിഷ്വൽ ട്രീറ്റായിരിക്കും സമ്മാനിക്കുക. ഇത് സിനിമയുടെ സിനിമാറ്റിക് അനുഭവത്തെ ഉയർത്തുന്നു. 


"പ്രീതിക്ക് ഇത് സിനിമാ വ്യവസായത്തിലേക്കുള്ള ഒരു പ്രാരംഭ ചുവടുവെപ്പ് മാത്രമല്ല, കലയുടെയും സിനിമയുടെയും കൂടുതലും പഠനത്തിന്റെയും ലോകത്തേക്കുള്ള ഒരു കുതിച്ചുചാട്ടം കൂടിയാണ്. അവൾ ആ കഥാപാത്രത്തിനും ഞങ്ങൾക്കും തികച്ചും അനുയോജ്യയായിരുന്നു. അവളോടൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുന്നു." എന്നാണ് 'കണ്ണപ്പ'യുടെ സംവിധായകൻ മുകേഷ് കുമാർ സിംഗ് പറഞ്ഞത്. 


പിആർഒ: ശബരി.

No comments:

Powered by Blogger.