" ചിത്തിനി " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
" ചിത്തിനി " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ഈസ്റ്റ്കോസ്റ്റ്കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന" ചിത്തിനി " എന്ന ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര താരം സുരേഷ് ഗോപി തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടനായ അമിത് ചക്കാലക്കൽ,വിനയ് ഫോർട്ട് എന്നിവർ നായകന്മാരാവുന്ന ഈ ചിത്രത്തിൽ 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിൽ ദേവിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ച ബംഗാളി താരം മോക്ഷ നായികയാവുന്നു.
ജോണി ആന്റണി, ജോയ് മാത്യൂ, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍,പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണി രാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, പൗളി വത്സന്‍ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളായ ആരതി നായർ ബംഗാളി താരം എനാക്ഷി എന്നിവരും അഭിനയിക്കുന്നു. ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്.
"കള്ളനും ഭഗവതിയും" എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ,കെ വി അനിൽ എന്നിവർ ചേർന്ന്തിരക്കഥയും,സംഭാഷണവുമൊരുക്കുന്ന ഈ ചിത്രത്തിന്റെ കഥ കെ വി അനിലിന്റേതാണ്."കള്ളനും ഭഗവതിയും" ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
മലയാളത്തിനു പുറമെ തമിഴ് തെലുങ്ക്,കന്നഡ, ഹിന്ദി എന്നി ഭാഷകളിലും "ചിത്തിനി" അവതരിപ്പിക്കുന്നു.രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ,സന്തോഷ് വർമ്മ എന്നിവർ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. എഡിറ്റർ-ജോൺകുട്ടി.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് തിലകം,കല-സുജിത് രാഘവ്,മേക്കപ്പ്-രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പൽ, അസോസിയേറ്റ് ഡയറക്ടർസ്-അസിം കോട്ടൂർ,അനൂപ് അരവിന്ദൻ,സ്റ്റിൽസ്- അജി മസ്കറ്റ്,പരസ്യക്കല-കോളിൻസ് ലിയോഫിൽ,ആക്ഷൻ-രാജശേഖരൻ, കാലിഗ്രാഫി-കെ പി മുരളീധരൻ, വിഎഫ്എക്സ്-നിധിൻ റാം സുധാകർ, സൗണ്ട് ഡിസൈൻ-സച്ചിൻ സുധാകരൻ, സൗണ്ട് മിക്സിംഗ്-വിപിൻ നായർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്.
ജനുവരി ആദ്യം പാലക്കാട് "ചിത്തിനി"യുടെ ചിത്രീകരണം ആരംഭിക്കും.
പി ആർ ഒ-എ എസ് ദിനേശ്.
No comments: