ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ "മലൈക്കോട്ടൈ വാലിബൻ " സിനിമയുടെ ഓഫീഷ്യൽ ടീസർ ഡിസംബർ ആറിന് വൈകിട്ട് അഞ്ചിന് റിലീസ് ചെയ്യും.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ "മലൈക്കോട്ടൈ വാലിബൻ " സിനിമയുടെ ഓഫീഷ്യൽ ടീസർ ഡിസംബർ ആറിന് വൈകിട്ട് അഞ്ചിന് റിലീസ് ചെയ്യും. 

ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നു എന്നാണ് സൂചന .‘ചെമ്പോത്ത് സൈമണ്‍’ എന്ന കഥാപാത്രമായാകും മോഹന്‍ലാല്‍ എത്തുകയെന്നും സുചനയുണ്ട്. 

ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആണ് ഈ  ചിത്രം നിർമിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതവും, കലാസംവിധാനം ഗോകുല്‍ ദാസും, വസ്ത്രാലങ്കാരം റോണക്സ് സേവ്യറും നിർവ്വഹിക്കുന്നു. മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി  ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്.

സലിം പി. ചാക്കോ .

No comments:

Powered by Blogger.