മെറിലാൻഡ് സിനിമാസിന്റെ 'വർഷങ്ങൾക്കു ശേഷം' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി കരൺ ജോഹർ; ഇത് ധ്യാൻ ശ്രീനിവാസൻ്റെ മനോഹരമായ പിറന്നാൾ സമ്മാനം..! റംസാൻ - വിഷു റിലീസായി ചിത്രം ഏപ്രിലിൽ വേൾഡ് വൈഡ് റിലീസിന് എത്തുന്നു.




മെറിലാൻഡ് സിനിമാസിന്റെ 'വർഷങ്ങൾക്കു ശേഷം' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി കരൺ ജോഹർ; ഇത് ധ്യാൻ ശ്രീനിവാസൻ്റെ മനോഹരമായ പിറന്നാൾ സമ്മാനം..! റംസാൻ - വിഷു റിലീസായി ചിത്രം ഏപ്രിലിൽ വേൾഡ് വൈഡ് റിലീസിന് എത്തുന്നു


പ്രണവ് മോഹൻലാലിൻ്റെ ജന്മദിനത്തിലാണ് പ്രേക്ഷകർക്ക് സർപ്രൈസ് സമ്മാനിച്ച് വിനീത് ശ്രീനിവാസൻ സംവിധാനവും മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മാണവും നിർവഹിക്കുന്ന പുതിയ ചിത്രമായ വർഷങ്ങൾക്കു ശേഷം അന്നൗൺസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു നായകനായ ധ്യാൻ ശ്രീനിവാസൻ്റെ ജന്മദിനത്തിലും ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ മനോഹരമായ ഒരു സമ്മാനം പ്രേക്ഷകർക്ക് നൽകിയിരിക്കുകയാണ്. വർഷങ്ങൾക്കു ശേഷം ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ധ്യാനിൻ്റെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ബോളിവുഡ് സൂപ്പർഹിറ്റ് സംവിധായകൻ കരൺ ജോഹർ, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടോവിനോ, ആസിഫ് അലി തുടങ്ങി നിരവധി സെലിബ്രിറ്റികൾ ചേർന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. പ്രണവും ധ്യാനും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന പോസ്റ്ററിൽ പുരട്ചി തലൈവർ എം ജി ആറിൻ്റെ സാന്നിദ്ധ്യവുമുണ്ട്. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവഹിക്കുന്നത്.





വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രശസ്ത നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസ് മെറിലാൻഡ് സിനിമാസ് നിർമ്മിച്ച ഹൃദയത്തിൻ്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശവും കരസ്ഥമാക്കിയിട്ടുണ്ട്.


ഛായാഗ്രഹണം - വിശ്വജിത്ത്, സംഗീതസംവിധാനം - അമൃത് രാംനാഥ്, എഡിറ്റിംഗ് - രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ - നിമേഷ് താനൂർ, കോസ്റ്റ്യൂം - ദിവ്യ ജോർജ്, മേക്കപ്പ് - റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് - അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ - വിജേഷ് രവി, ടിൻസൺ തോമസ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വർക്കുകൾക്ക് മാത്രമായി ചിലവഴിച്ചത്. വലിയൊരു ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ - വിഷു റിലീസായി ഏപ്രിൽ മാസം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.



Karan Johar releases Varshangalkku Shehsam first look on Dhyan Sreenivasan's Birthday; This Merryland production venture to hit the big screen worldwide in April as Ramzan - Vishu release


Vineeth Sreenivasan movies always possess a special place in every audience's heart. That's how the entertainment and emotions he has used in his films. Varshangalkku Shehsam is the latest addition to this chain and it is produced by Visakh Visakh Subramaniam under the banner Merryland Cinemas. Starring Dhyan Sreenivasan and Pranav Mohanlal in the protagonist roles, the first look poster of Varshangalkku Shesham is released as a gift for Dhyan Sreenivasan's Birthday which is celebrated today. The poster is released by Bollywood blockbuster director Karan Johar along with popular Mollywood stars including Mohanlal, Dileep, Prithviraj, Dulquer, Tovino, Asif Ali and others. The first look poster features both Dhyan Sreenivasan and Pranav Mohanlal. Made in a big canvas with multiple locations throughout India, the film's set works were so huge that it took more than a couple of months to complete. The movie will hit the big screen worldwide in April 2024 as the Ramzan - Vishu release. Recently Dharma Productions has acquired the remake rights of the film Hridayam produced by Merryland Cinemas for the languages Hindi, Tamil and Telugu.


Written by Vineeth Sreenivasan, the movie has an ensemble cast consisting of Pranav Mohanlal, Dhyan Sreenivasan, Nivin Pauly, Aju Varghese, Kalyani Priyadarshan, Basil joseph, Neeraj Madhav, Vineeth Sreenivasan, Neetha pillai, Ashwath Lal, Kalesh Ramnad, Arjun Lal and Shaan Rahman. D.O.P : Viswajith, Music : Amrit Ramnath, Editor : Ranjan Abraham, Art Dircetor : Nimesh Thanoor, Costume : Divya George, Make up : Ronex Xavier, Production Controller : Sajeev Chandiroor, Chief Associate: Abhay Warrier, Finance Controller : Vijesh Ravi & Tinson Thomas.

No comments:

Powered by Blogger.