നടൻ അലൻസിയറുടെ സാന്നിധ്യത്തിൽ " ലൈഫ് ഓഫ് ജോ" എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.
നടൻ അലൻസിയറുടെ സാന്നിധ്യത്തിൽ " ലൈഫ് ഓഫ് ജോ" എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.
ജെപിആർ ഫിലിംസിന്റെ ബാനറിൽ ജോബി ജോസഫ് നിർമ്മിച്ച് എപി ശ്യാം ലെനിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ലൈഫ് ഓഫ് ജോ " . ഡി.ഓ.പി മധു മടശ്ശേരി നിർവഹിക്കുന്നു.
ചെറായി കുഴുപ്പിള്ളി ഇന്ദ്രിയ സാൻഡ്‌സ് റിസോർട്ടിൽ വച്ച് പൂജ കർമ്മം നടക്കുകയുണ്ടായി. ചടങ്ങിൽ ഭദ്രദീപം തെളിയിച്ചത് നടൻ അലൻസിയർ ആണ്. മുൻ മന്ത്രി എസ്. ശർമ്മ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.പെട്ടിലാമ്പട്ര, ബാച്ചിലേഴ്സ് എന്നീ ചിത്രങ്ങൾക്കു ശേഷം എ.പി ശ്യാം ലെനിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കഥയും തിരക്കഥയും കണ്ണൻ കരുമാല്ലൂർ, സന്തോഷ് കരുമാല്ലൂർ എന്നിവരുടേതാണ്. തിരക്കഥ ദിലീപ് കരുമാല്ലൂർ. എഡിറ്റിംഗ് അഖിൽ ഏലിയാസ്. സംഗീതം വിമൽ റോയ്. കോസ്ടും സുനിൽ റഹ്മാൻ. ആർട്ട് സ്വാമി.മേക്കപ്പ് മനോജ് ജെ മനു. പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്.ഡിസൈൻ ഷിബിൻ സി. ബാബു.
പി.ആർ.ഒ: എംകെ ഷെജിൻ.
No comments: