മോഹൻലാലിന്റെ അഭിനയ മികവുമായി ജിത്തു ജോസഫിന്റെ " നേര് " . അനശ്വര രാജന്റെ കിടിലൻ അഭിനയം .



Director          :   Jeethu Joseph.  


Genre              :  

Emotional Courtroom Drama               

Platform         :    Theatre.

Language        :    Malayalam

Time                 :  159  minutes 39 sec.


Rating             :     4 / 5 .


Saleem P. Chacko.

CpK DesK.



മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത " നേര് " ക്രിസ്തുമസിന് മുന്നോടിയായി തിയേറ്ററുകളിൽ എത്തി. കോടതി ക്കുള്ളിലും പുറത്തും ഒരു കേസിൻ്റെ പിന്നിലെ നൂലാമാലകൾ എന്തൊക്കെ യായിരിക്കുമെന്ന് വ്യക്തമായി കാട്ടിത്തരുന്ന ഈ ചിത്രം പൂർണ്ണമായും കോർട്ട് റൂം ഡ്രാമയാണ്. 


ഒരു ശരിക്കുവേണ്ടിയും അതോടൊപ്പം  നീതിക്കുവേണ്ടിയുള്ള നിയമ പോരാട്ടത്തിൻ്റെ പുതിയ മുഖങ്ങൾ ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നു. സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വിജയമോഹനായി മോഹൻലാൽ അരങ്ങു തകർക്കുന്നു.


അന്ധത ബാധിച്ച സാറ എന്ന പെൺക്കുട്ടി തന്റെ പരിമിതികളെ അതിജീവിച്ച് ശിൽപ്പനിർമ്മാണത്തിൽ കഴിയുന്നു. അവളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന അപ്രക്ഷിത സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. സ്പർശനവും അവബോധവും അവളുടെ കൈകളാൽ അതിശയകരമായ ശിൽപ്പങ്ങൾ തീർക്കുമ്പോൾ അവൾ നീതി തേടി പോകേണ്ടിയും വരുന്നു. 


പ്രിയാമണി , അനശ്വര രാജൻ , ശാന്തി മായാദേവി , ജഗദീഷ് , സിദ്ദീഷ് , ശ്രീധന്യ ,മാത്യൂ വർഗ്ഗീസ് , നന്ദു , ദിനേശ് പ്രഭാകർ , കെ.ബി. ഗണേശ് കുമാർ , പ്രശാന്ത് നായർ , രശ്മി അനിൽ , അർഫാസ് അയൂബ് , കലാഭവൻ ജിന്റോ , ശങ്കർ ഇന്ദുചൂഡൻ , ചെഫ് പിള്ള തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. അതിഥിതാരമായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും അഭിനയിക്കുന്നു.


ജിത്തു ജോസഫ് , ശാന്തി മായാദേവി എന്നിവരാണ് രചന നിർവ്വഹിക്കുന്നത്. വിനായക് ശശികുമാർ ഗാനരചനയും, വിഷ്ണു ശ്യാം സംഗീതവും , സതീഷ്കുറുപ്പ്ഛായാഗ്രഹണവും, വി.എസ് വിനായക് എഡിറ്റിംഗും , ലിന്റോ ജിത്തു കോസ്റ്റ്യമും , അമൽ ചന്ദ്രൻ മേക്കപ്പും നിർവ്വഹിക്കുന്നു.


ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.ദൃശ്യം, ദൃശ്യം 2 , ട്വൽത് മാൻ  എന്നി ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും, ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 


നീണ്ടഇടവേളയ്ക്ക്ശേഷം മോഹൻലാൽ ഒരു നിയമകഥയുമായി തിരിച്ച് എത്തിയിരിക്കുന്നു. വക്കീലായി നിരവധി ജനപ്രിയ സിനിമകളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. ഒരു കോടതി മുറി യുദ്ധത്തിന്റെ നാടകീയതയും സസ്പെൻസും ഈ ചിത്രത്തിലുടെ പ്രേക്ഷകർക്ക് കാണാം. നിയമപരമായ ഒരു ത്രില്ലർ സിനിമയാണിത്. 


സാറയെന്ന എന്ന പെൺക്കുട്ടിയെ മനോഹരമായി അവതരിപ്പിച്ച അനശ്വര രാജൻ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.സിദ്ദിഖിന്റെ വക്കീൽ വേഷവും മികച്ചതായി. ജീത്തു ജോസഫിന്റെ സംവിധാനം ഒരിക്കൽ കൂടി വേറിട്ട് നിൽക്കുന്നു. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും " നേര് " .


*** ഈ സിനിമയുടെ ക്ലൈമാക്സ് രംഗത്ത് ദൃശ്യമാധ്യമങ്ങൾ സ്വീകരിക്കുന്ന നിലപാട് എന്തുണ്ട് കേരളത്തിൽ നടക്കുന്ന പല വിഷയങ്ങളിലും സ്വീകരിച്ചുടാ ?




  

No comments:

Powered by Blogger.