അടിമുടി ട്വിസ്റ്റുകളുമായി കാളിദാസ് ജയറാമിന്റെ " രജനി " .
Platform : Theatre.
Language : Malayalam
Time : 121 minutes 42 sec.
Rating : 3.5 / 5 .
Saleem P. Chacko.
CpK DesK.
കാളിദാസ് ജയറാമിനെ നായകനാക്കി വിനിൽ സ്കറിയ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ് " രജനി " .“രജനി “ഒരു ക്രൈം ത്രില്ലർ മൂഡ് നൽകുന്നു.
ചെന്നൈയിൽ താമസിക്കുന്ന ദമ്പതികളാണ് അഭിജിത്തും ഗൗരിയും . ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുബോൾ അഭിജിത് കൊല്ലപ്പെടുന്നു. ഗൗരിയുടെ സഹോദരനാണ് നവിൻ.അഭിജിതിന്റെ ദുരൂഹമരണത്തെ ക്കുറിച്ച് അന്വേഷിക്കുന്ന നവിന്റെ യാത്രയാണ് സിനിമ പറയുന്നത്.
നവീനായി കളിദാസ് ജയറാമും , ഗൗരിയായി നമിത പ്രമോദും , അഭിജിത്തായി സൈജുകുറുപ്പും, എസ്.ഐ പോൾ സെൽവരാജായി അശ്വിൻകുമാറും , ശിൽപ്പമായി റീബ മോണിക്ക ജോണും , കൃഷ്ണനായി ശ്രീകാന്ത് മുരളിയും , സെൽവം അറുമുഖനായി കരുണാകരനും , ഡോ. ഫസിലയായി ലക്ഷ്മി ഗോപാലാ സ്വാമിയും , മല്ലികായി ഷോൺ റോമിയും വേഷമിടുന്നു
പരസ്യ കലാരംഗത്തെ പ്രഗൽഭരായ നവരസ ഗ്രൂപ്പ് നവരസ ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ഈ ചിത്രം ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് പൂർത്തീകരിച്ചത്.ഛായാഗ്രഹണം ആർ.ആർ വിഷ്ണുവും, എഡിറ്റിംഗ് ദീപു ജോസഫും ,സംഭാഷണം വിന്‍സെന്റ് വടക്കനും ,സംഗീതം 4 മ്യൂസിക് സ്കും ,സൗണ്ട് ഡിസൈനർ രംഗനാഥ് രവിയും,ക്രിയേറ്റീവ് ഡയറക്ടർ ശ്രീജിത്ത് കോടോത്തും ,കല സംവിധാനം ആഷിക്ക് എസും , മേക്കപ്പ് റോണക്സ് സേവ്യറും , വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണനും ,സ്റ്റില്‍സ്- രാഹുൽ രാജ് ആറും, സംഘട്ടനം അഷ്റഫ് ഗുരുക്കളും,നൂർ കെ, ഗണേഷ് കുമാറും നിർവ്വഹിക്കുന്നു. മഞ്ജു ഗോപിനാഥാണ് പി.ആർ. ഓ .
നവീനായി കളിദാസ് ജയറാമും ഗൗരിയായി നമിത പ്രമോദും തിളങ്ങി. പ്രിയങ്ക സായിയുടെ അഭിനയം സിനിമയുടെ ഹൈലൈറ്റാണ് .
നമ്മുടെ പൊതു സമൂഹം ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന " ജെൻഡർ " വിഷയം പ്രമേയത്തിൽ ഉൾപ്പെടുന്നു . അരാണ് " രജനി " എന്നതാണ് സിനിമയുടെ സസ്പെൻസ്.
No comments: