" നാൽവർസംഘവും അർത്തുങ്കൽ പുണ്യാളനും " എന്ന സിനിമയുടെ സ്വിച്ച് ഓൺ കർമ്മം കഴിഞ്ഞു.



" നാൽവർസംഘവും അർത്തുങ്കൽ പുണ്യാളനും " എന്ന സിനിമയുടെ സ്വിച്ച് ഓൺ കർമ്മം  കഴിഞ്ഞു.


പ്രശസ്ത നടനായ  അന്തരിച്ച രാജൻ പി ദേവിന്റെ  മകനായ ജുബില്‍ രാജൻ പി ദേവിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജയൻ പ്രഭാകർ രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എ എസ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.സജി വള്ളിപ്പറമ്പിൽ നിർമ്മിക്കുന്ന ചിത്രം ഡി യോ പി കൈകാര്യം ചെയ്യുന്നത് സുരേഷ് ആരി ആണ്. അർത്തുങ്കൽ പള്ളിയങ്കണത്തിൽ വച്ച് ഫാദർ റവറന്റ് റാക്ടർ യേശുദാസ്   സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. അർത്തുങ്കൽ എസ് ഐ സജീവൻ ആദ്യ ക്ലാപ് ബോർഡ് അടിച്ചു. അനീഷ് വെഞ്ഞാറമൂട്, വിനോദ് സഞ്ജയ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.




അർത്തുങ്കൽകടലോരനിവാസികളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.


പി ആർ ഒ എം കെ ഷെജിൻ

No comments:

Powered by Blogger.