പ്രമുഖ തമിഴ് നടൻ വിജയകാന്ത് (71) അന്തരിച്ചു.
ആദരാഞ്ജലികൾ .
പ്രമുഖ തമിഴ് നടൻ വിജയകാന്ത് (71) അന്തരിച്ചു. കോവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസ യിലിരിക്കെയാണ് അന്ത്യം .
നിർമ്മാതാവ് , രാഷ്ട്രീയ നേതാവ് , സംവിധായകൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. 2011ൽ ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ പ്രതിപക്ഷ നേതായിരുന്നു .ഡി.എം.ഡി.കെ നേതാവായിരുന്നു അദ്ദേഹം .
" ഇനിക്കും ഇളമൈ " എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഇരുട്ടറൈ എന്ന സിനിമയിലൂടെനായകനായി .ഹോണസ്റ്റ് രാജ , തമിഴ് സെൽവൻ , ത്യാഗം , വിശ്വനാഥൻ രാമമൂർത്തി , രാമണ , തെന്നവൻ , ശബരി , എങ്കൾ അണ്ണ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു .
154 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. സേതുപതി ഐ.എ. എസ് , ക്യാപ്റ്റൻ പ്രഭാകർ എന്നീ ചിത്രങ്ങൾ വൻ വിജയം നേടിയിരുന്നു. വിരുതഗിരി എന്ന ചിത്രം സംവിധാനം ചെയ്തു. ഈ സിനിമയിലാണ് അവസാനമായി അദ്ദേഹം അഭിനയിച്ചതും .
പ്രേമലതയാണ് ഭാര്യ . രണ്ട് മക്കൾ .
പ്രളയക്കാലത്ത് നമുക്ക് ഒരു കോടി രൂപ നൽകിയത് ഈയവസരത്തിൽ ഓർക്കേണ്ടതുണ്ട് .
അനുശോചനം
**************
തമിഴ് ചലച്ചിത്ര നിർമ്മതാവ് കെ.ടി. കുഞ്ഞുമോൻ ക്യാപ്റ്റൻ വിജയകാന്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
No comments: