മലയാള സിനിമയിലെ സജീവസാന്നിദ്ധ്യമായിരുന്ന പ്രതാപചന്ദ്രൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്ന് 18 വർഷങ്ങൾ.
മലയാള സിനിമയിലെ സജീവസാന്നിദ്ധ്യമായിരുന്ന പ്രതാപചന്ദ്രൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്ന് 18 വർഷങ്ങൾ.
മുണ്ടും ജൂബ്ബയും ധരിച്ച് കഴുത്തിലൊരു സ്വർണ്ണമാലയുമായി കോട്ടയം, പാലാ അച്ചായൻമാരുടെയും , ആഢ്യത്വമുള്ളമാടമ്പിമാരുടെയും പ്രതാപം വിളിച്ചോതുന്ന രൂപവും ഭാവവുമായി വില്ലനായും, സ്വഭാവ നടനായും മലയാള സിനിമയില്‍നിറഞ്ഞുനിന്ന... ഡയലോഗിന്റെ വ്യത്യസ്തത കൊണ്ട് ഏറ്റവും ശ്രദ്ധേയമായ വില്ലൻ വേഷങ്ങൾ ചെയ്ത, നാലുപതിറ്റാണ്ട് കാലം അഭിനയലോകത്ത് നിറഞ്ഞാടിയ പ്രതിഭ. മലയാളം , തമിഴ് , തെലുങ്ക്, ഹിന്ദി ഭാഷകളിലായി 400ൽ പരം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.
1941ൽ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിലാണ് അദ്ദേഹം ജനിച്ചത്. ആദ്യകാലങ്ങളിൽ റേഡിയോ നാടകങ്ങളിൽ ശബ്ദം നൽക്കുകയും മദ്രാസ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
1962-ൽ റിലീസ് ചെയ്ത " വിയർപ്പിന്റെ വില " എന്ന സിനിമയിലുടെ മലയാള സിനിമയിൽ അരങ്ങേറ്റം . ആഗസ്റ്റ് ഒന്ന് , കോട്ടയം കുഞ്ഞച്ചൻ , ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് ഇരുപതാം നൂറ്റാണ്ട്, സംഘം, കൂടിക്കാഴ്ച, സംഘം, നാടുവഴികൾ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം പ്രേക്ഷക മനസുകളിൽ ഇടം നേടി.മാനവധർമ്മം , പ്രകടനം , ഇവിടെ ഇങ്ങനെ , കോടതി , കാട്ടുതീ എന്നി സിനിമകൾ അദ്ദേഹം നിർമ്മിച്ചു.വില്ലൻ സ്വഭാവവേഷങ്ങൾ മികച്ച രീതിയിൽ അഭിനയച്ച ചലച്ചിത്ര നടനാണ് അദ്ദേഹം .
2004 ഡിസംബർ 16 ന് അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
ചന്ദ്രികയാണ് ഭാര്യ . അനൂപ് ,ദീപക് , പ്രതിഭ എന്നിവർ മകളാണ്.
No comments: