" ബുള്ളറ്റ് ഡയറീസ് " ഡിസംബർ 15ന് റിലീസ് ചെയ്യും .
" ബുള്ളറ്റ് ഡയറീസ് " ഡിസംബർ 15ന് റിലീസ് ചെയ്യും .
കണ്ണൂർ ജില്ലയിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ബൈക്ക് പ്രേമിയായ ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ബുള്ളറ്റ് ഡയറീസ്. പുതുതലമുറയുടെ കാഴ്ച്ചപ്പോടെ പ്രണയവും, ആക്ഷനും, ഉദ്വേഗവുമൊക്കെകോർത്തിണക്കിയുള്ള ക്ലീൻ എൻ്റെർടൈന റായി അവതരിപ്പാക്കുന്നകേന്ദ്രകഥാപാത്രമായ രാജു ജോസഫിനെ ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നു.
പ്രയാഗാ മാർട്ടിനാണ് നായിക.രൺജി പണിക്കർ ജോണി ആന്റണി, സുധീർ കരമന,സന്തോഷ് കീഴാറ്റൂർ, അൽത്താഫ് സലിം. ശീകാന്ത് മുരളി., കോട്ടയം പ്രദീപ്, ശ്രീലഷ്മി, മനോഹരി, നിഷാ സാരംഗ്, സേതു ലക്ഷമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൈതപ്രം-റഫീഖ് അഹമ്മദ് എന്നിവരുടെ ഗാനങ്ങൾക്ക് ഷാൻ റഹ്'മാൻ ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലി ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്നു.
കലാസംവിധാനം -അജയൻ മങ്ങാട്.മേക്കപ്പ്.രഞ്ജിത്ത് അമ്പാടി.കോസ്റ്റ്യം ഡിസൈൻ - സ മീരാസനീഷ്.അസ്സോസിയേറ്റ് ഡയറക്ടേർസ് - ഷിബിൻ കൃഷ്ണ' ഉബൈനി യൂസഫ്,സഹസംവിധാനം. ഉല്ലാസ് കമലൻ, ബിജേഷ്, രാമചന്ദ്രൻ പൊയിലൂർ, ഷൈൻ നെല്ലാൾ. പ്രൊഡക്ഷൻ മാനേജർ - സഫി: ആയൂർ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - നസീർ കാരന്തൂർ.പ്രൊജക്റ്റ് ഡിസൈനർ - അനിൽ അങ്കമാലി, പി.ആർ. ഒ. - വാഴൂർ ജോസ് . ബിത്രീ എം.(B3M) ക്രിയേഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
No comments: