ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന 'ഫൈറ്റ് ക്ലബ്', ഡിസംബർ 15 റിലീസ് ! കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ്..


 

ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന 'ഫൈറ്റ് ക്ലബ്', ഡിസംബർ 15 റിലീസ് ! കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ്..


സംവിധായകൻ ലോകേഷ് കനകരാജ് തന്റെ പ്രൊഡക്ഷൻ ഹൗസായ ജി സ്‌ക്വാഡിന്റെ (GSquad) ബാനറിൽ ആദ്യമായി അവതരിപ്പിക്കുന്ന 'ഫൈറ്റ് ക്ലബ്' ഡിസംബർ 15 മുതൽ തിയറ്ററുകളിലെത്തും. അബ്ബാസ് എ റഹ്മത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസാണ്. 'ഉറിയടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിജയ് കുമാർ നായകനായെത്തുന്ന ചിത്രത്തിൽ കാർത്തികേയൻ സന്താനം, ശങ്കർ ദാസ്, മോനിഷ തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. 


ശശിയുടെ കഥക്ക് സംവിധായകൻ തിരക്കഥ ഒരുക്കി. ശശി, വിജയ്‌കുമാർ, അബ്ബാസ് എ റഹ്മത് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ തയ്യാറാക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ആദിത്യ നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിലെ മനോഹര ഗാനങ്ങൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.


ഛായാഗ്രഹണം: ലിയോൺ ബ്രിട്ടോ, ചിത്രസംയോജനം: പി കൃപകരൻ, കലാസംവിധാനം: ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട്: വിക്കി, അമ്രിൻ അബുബക്കർ, സൗണ്ട് ഡിസൈനിംഗ്/എഡിറ്റിംഗ്: രംഗനാഥ് രവി, സൗണ്ട് മിക്സിങ്: കണ്ണൻ ഗണപത്, കൊറിയോഗ്രാഫി: സാൻഡി, എക്സികുട്ടീവ് പ്രൊഡ്യൂസർ: ആർ ബാലകുമാർ, ക്രിയേറ്റിവ് പ്രൊഡ്യൂസർ: വിജയ് കുമാർ, വസ്ത്രാലങ്കാരം: ദിനേശ് മനോഹരൻ, മേക്കപ്പ്: രഗു റാം, വേൽമുരുകൻ, പബ്ലിസിറ്റി ഡിസൈനർ: കബിലൻ, പ്രമോഷൻ ഹെഡ്: ദിനേശ് എസ്, പ്രൊഡക്ഷൻ കൺട്രോളർ: സി ഹരി വെങ്കട്ട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ആർ ബാലകുമാർ, കളറിസ്റ്റ്: അരുൺ സംഗമേശ്വർ. ശക്തി ഫിലിം ഫാക്ടറി തെന്നിന്ത്യ ഒട്ടാകെ വിതരണം ചെയ്യുന്ന ഈ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. പിആർഒ: ശബരി.

No comments:

Powered by Blogger.