" തോൽവി അത്ര മോശം കാര്യമല്ലെന്നും തോൽവിയെ ആഘോഷമാക്കി മാറ്റണം " . മികച്ച കുടുംബ സിനിമയാണ് " തോൽവി f.c " .
Director : George Kora.
Genre : Comedy Drama.
Platform : Theatre.
Language : Malayalam .
Time : 120 minutes 42 sec.
Rating : 3.75 / 5 .
Saleem P.Chacko.
cpK desK .
ഷറഫുദീൻ പ്രധാന റോളിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി , ആശാ മഠത്തിൽ , ജോർജ്ജ് കോര , ശ്രീകാന്ത് , മീനാക്ഷി രവീന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിശാഖ് നായർ, അൽത്താഫ് സലിം , ജിനു ബെൻ ,രഞ്ജിത് ശേഖർ , ബാലതാരങ്ങളായ എവിൻ , കെവിൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
തുടരെയുള്ള പരാജയങ്ങളുടെയും കുടുംബബന്ധങ്ങളുടെയും കഥയാണ് സിനിമയുടെ ഇതിവൃത്തം.
ഛായാഗ്രഹണം എം.എസ്സ് ശ്യാം പ്രകാശും , എഡിറ്റിംഗ് ലാൽ കൃഷ്ണയും , ഗാന രചന വിഷ്ണു വർമ്മ, കാർത്തിക് കൃഷ്ണൻ , ലിജിൻ തോമസ് എന്നിവരും നിർവ്വഹിക്കുന്നു. ഡി ജോ കുര്യൻ , പോൾകറുകപ്പിള്ളിൽ , റോണിലാൽ ജെയിംസ് , മനു മറ്റമന , ബിനോയ് മന്നത്താനിൽ എന്നിവർ സഹ നിർമ്മാതാക്കളുമാണ്. ഹെയ്ൻസ് പി.ആർ ഓ
ഫാമിലി കോമഡി ഡ്രാമഗണത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിതത്തിൽ ജോണി ആന്റണി റ്റി .എം കുരുവിള എന്ന പിതാവിന്റെ റോളിലും മക്കളായ ഉമ്മനായി ഷറഫുദീനും , തമ്പിയായി സംവിധായകൻ ജോർജ്ജ് കോരയും അഭിനയിക്കുന്നു. എന്ത് ചെയ്താലും പൊട്ടിപാളിസാകുന്നഈകുടുംബത്തിന് തോൽവി കൂടെപിറപ്പാണ് . ഈ കുടുംബത്തിന് ജോലി , സമ്പത്ത് , പ്രണയം എല്ലാം നഷ്ടപ്പെടുന്ന വേളയിൽ എല്ലാം തിരികെ പിടിക്കാൻ നടത്തുന്ന ശ്രമങ്ങൾ ഹാസ്യത്തിന്റെ അകമ്പടിയിൽ ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു.
" തോൽവി അത്ര മോശം കാര്യമല്ലെന്നും തോൽവിയെ ആഘോഷമാക്കി മാറ്റണമെന്നുള്ള സന്ദേശമാണ് ഈ സിനിമ നൽകുന്നത്.
ജോണി ആന്റണിയുടെ റ്റി.എം. കുരുവിള ഗംഭീരം . ഓരോ സിനിമ കഴിയുംതോറും ജോണി ആന്റണി മലയാള സിനിമയുടെ മുതൽക്കൂട്ടായി മാറുന്നു.ഷറഫുദീന്റെ അഭിനയം മറ്റൊരു ആകർഷണം ആണ്. ആശാ മഠത്തിന്റെ ശോശാമ്മ നന്നായിട്ടുണ്ട്. സംവിധായകൻ ജോർജ്ജ് കോര അഭിനയത്തിലും സംവിധാനത്തിലും തിളങ്ങി. മീനാക്ഷി രവീന്ദ്രന്റെ മറിയം പ്രേക്ഷക മനസിൽ ഇടംനേടി.
എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഫീൽ ഗുഡ് സിനിമയാണ് " തോൽവി f.c " . കോമഡി പശ്ചാത്തലത്തിലുള്ള സിനിമയാണിത്. ഇടത്തരം കുടുംബങ്ങളിൽ ഉള്ളവർ വിജയങ്ങളിൽ എത്താൻ വൈകുമെന്നാണ് പ്രമേയം പറയുന്നത്
No comments: