ലഹരി മാഫിയായ്ക്കെതിരെ ശക്തമായ താക്കീതുമായി " Class by a Soldier " .



Director       : Chinmayi Nair .

Genre            : Drama.         

Platform       : Theatre.

Language.    : Malayalam 


Time              : 126 minutes 46 sec


Rating : 3.5 / 5 .      

Saleem P.Chacko.

cpK desk.


വിജയ് യേശുദാസ് , മീനാക്ഷി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്ലസ് ടു വിദ്യാർത്ഥിനിയായ ചിന്മയി നായർ സംവിധാനം ചെയ്ത ചിത്രമാണ്. " Class by a Soldier " .
സ്കൂൾ പശ്ചാത്തലത്തിൽ നടക്കുന്ന ഈ സിനിമയുടെ പ്രമേയം ലഹരി മാഫിയയക്കെതിരെയാണ് .


കലാഭവൻ ഷാജോൺ , ശ്വേത മേനോൻ , ഡ്രാക്കുള സുധീർ , കലാഭവൻ പ്രജോദ് , ഗായത്രി വിജയലക്ഷ്മി , ഡോ. പ്രമീളാദേവി , വിമൽ രാജ് , ഹരി പത്തനാപുരം , ബ്രിന്റാ ബെന്നി , ജീഫ് ന , റോസ് മരിയ , ജെഫ് എസ്. കുരുവിള , ഐശ്വര്യ , മരിയ ജെയിംസ് , സജിമോൻ പാറയിൽ , അനു ദേവ് കൂത്തുപറമ്പ് , മാധവ് കൃഷ്ണ അടിമാലി , ജയന്തി നരേന്ദ്രനാഥ്, മേഘ ഉത്തമൻ ലിജോ മധുരവേലി , ധനലക്ഷ്മി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.



സിനിമയുടെ കഥ ചിന്മയി നായരാണ് . അച്ഛൻ അനിൽ രാജ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു.ബെന്നി ജോസഫ് ഛായാഗ്രണവും റെക്സൺ ജോസഫ് എഡിറ്റിംഗുംനിർവ്വഹിക്കുന്നു.
സുനിത സുനിലാണ് പി.ആർ. ഓ. 

സാബു കുരുവിള, പ്രകാശ് കുരുവിള എന്നിവർ സാഫ്നത്ത് ഫീനെയാ ഇന്റർനാഷണൽ പ്രൈവറ്റ്ലിമിറ്റഡിന്റെ ബാനറിലാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.


ളാക്കാട്ടൂർ എം.ജി.എം ഹയർ സെക്കണ്ടന്ററി സ്കൂളിലെ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനിയാണ് ചിന്മയി നായർ .ഭാവി വാഗ്ദാനമായി ഈ സംവിധായകയെ നമുക്ക് കരുതാം. കഥ പറച്ചിൽ മനോഹരമാക്കാൻ ചിന്മയിയ്ക്ക് കഴിഞ്ഞു.മിഷൻപറമ്പിൽ മേജർ കിഷോർ ദേവായി വിജയ് യേശുദാസ് നല്ല അഭിനയം കാഴ്ച വെച്ചു .മീനാക്ഷി തന്റെ കഥാപാത്രത്തെ വേറിട്ട രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.




No comments:

Powered by Blogger.