മലയാള സിനിമയുടെ മുത്തശ്ശി സുബ്ബലക്ഷ്മി അന്തരിച്ചു.




പ്രശസ്ത കർണ്ണാടക സംഗീതജ്ഞയും സംഗീത സംവിധായകയുമായ സുബ്ബലക്ഷ്മി (88)  അന്തരിച്ചു. 


മലയാള സിനിമകളിൽ മുത്തശ്ശി കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്ന പ്രധാന സഹനടിമാരിൽ ഒരാളാണ്. കല്യാണ രാമൻ ( 2002 ) , പാണ്ടിപ്പട ( 2005 ) , നന്ദനം ( 2002 ) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക  ശ്രദ്ധ നേടി. 


പരേതനായ കല്യാണകൃഷണൻ ഭർത്തവാണ്. മകൾ താരാ കല്യാൺ മലയാള സിനിമയിലെ നടിയാണ്. 


75ൽ അധികം സിനിമകളിലും , ടെലിഫിലിമുകളിലും ആൽബങ്ങളിലും  അഭിനയിച്ചിട്ടുണ്ട്.  ജവഹർ ബാലഭവനിൽ സംഗീത അദ്ധ്യാപികയായിരുന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആകാശവാണിയുടെ ആദ്യ വനിത കമ്പോസർ ആയിരുന്നു. നിരവധി സംഗീതകച്ചേരികൾ ചെയ്തിട്ടുണ്ട്.


No comments:

Powered by Blogger.