" ഖൽബ് " ആദ്യ വീഡിയോ സോംഗ് പുറത്തിറങ്ങി.
" ഖൽബ് " ആദ്യ വീഡിയോ സോംഗ് പുറത്തിറങ്ങി.
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് സാജിദ് യാഹ്യ സംവിധാനം ചെയ്യുന്ന ഖൽബ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് വീഡിയോ ഗാനം പുറത്തിറങ്ങി.
സൂ ഹൈൽൽ കോയ രചിച്ച് വിമൽ നാസർ ഈണമിട്ട് വിനീത് ശ്രീനിവാസൻ ആലപിച്ചപടച്ചവൻ നിന്നെ പടച്ചപ്പോഎന്ന മനോഹരമായ ഗാനമാണ്ഇപ്പോൾപുറത്തുവിട്ടിരിക്കുന്നത്. ഈ ഗാനം ഖൽബ് എന്ന വാക്കിന്റെ അർത്ഥം വരുന്ന പ്രണയത്തിന്റെ മാറ്റുരക്കുന്ന ഗാനം തന്നെയാണ്.
ഹൈദ്രാബാദിലെ വലിയ രാജകൊട്ടാരവും , രാജസ്ഥാൻ മരുഭൂമിയൊക്കെ പ്രധാന പശ്ചാത്തലമാക്കി മനോഹരമായ ദൃശ്യ ഭംഗിയുമൊക്കെ ഈ ഗാനത്തെ ഏറെ ഹൃദ്യമാക്കുന്നു.പുതുമുഖമായ രഞ്ജിത്ത്സജീവും നെഹാ നസ്നിനു മാണ് ഈ ഗാനത്തിലെ അഭിനേതാക്കൾ.
ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തിൽ ശക്തമായ ഒരു പ്രണയ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഏറെയും പുതുമുഖങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ലെന എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഗാനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിരികരിക്കുന്ന ഈ ചിത്രത്തിൽ പന്ത്രണ്ടു ഗാനങ്ങളാണുള്ളത്.പ്രകാശ് അലക്സ്, നിഹാൽ എന്നിവരാണ് മറ്റു സംഗീത സംവിധായകർ.
ആക്ഷനും ഏറെ പ്രാധാന്യമുള്ള താണ് ഈ ചിത്രം. സംഗീതവും ആക്ഷനുമൊക്കെ കോർത്തിണക്കിയ ക്ലീൻ എന്റെർടൈനർ എൺപതു ദിവസത്തോളം തീണ്ടുനിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വന്നത്.ഛായാഗ്രഹണം. ഷാരോൺ ശ്രീനിവാസ് ,എഡിറ്റിംഗ് - അമൽ മനോജ്കലാസംവിധാനം - അനീസ് നാടോടി.എക്സിക്കുട്ടീവ് പ്രെഡ്യൂസർ - വിനയ് ബാബു പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി.സുശീലൻ.
വാഴൂർ ജോസ്.
No comments: